വാക്സിൻ: പാർശ്വഫലത്തിന് ഉത്തരവാദി നിർമാതാക്കൾ; കൈ​യൊ​ഴി​ഞ്ഞ് കേന്ദ്രം
വാക്സിൻ: പാർശ്വഫലത്തിന് ഉത്തരവാദി നിർമാതാക്കൾ; കൈ​യൊ​ഴി​ഞ്ഞ് കേന്ദ്രം
Friday, January 15, 2021 1:42 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം പാ​ർ​ശ്വ​ഫ​ല​ങ്ങ​ളുണ്ടായാൽ അ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ മാ​ത്ര​മാ​യി​രിക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ​യും ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഇ​രുക​ന്പ​നി​ക​ളു​മാ​യു​ള്ള പ​ർ​ച്ചേ​സ് ക​രാ​റി​ലും സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​ത്തി​വ​യ്പ് ന​ട​ത്തു​ന്പോ​ഴു​ള്ള പാ​ർ​ശ്വഫ​ല​ങ്ങ​ൾ​ക്കും മ​റ്റ് അ​പ​ക​ട​ങ്ങ​ൾ​ക്കും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും. ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ന്‍റെ ബാ​ധ്യ​ത​യും ക​ന്പ​നി​ക​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സം​ബ​ന്ധി​ച്ച എ​ല്ലാ നി​യ​മ​ങ്ങ​ളും കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലും ബാ​ധ​ക​മാ​ണ്.


കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ക​ന്പ​നി​ക​ൾ പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ പ​ല രാ​ജ്യ​ങ്ങ​ളി​ലെയും സ​ർ​ക്കാ​രു​ക​ൾ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

യു​എ​സ്, യു​കെ, കാ​ന​ഡ, സിം​ഗ​പ്പൂ​ർ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി പ​ല രാ​ജ്യ​ങ്ങ​ളും ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ത്യ​ൻ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത തേ​ടി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.