എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
Saturday, March 6, 2021 1:57 AM IST
ന്യൂ​ഡ​ല്‍​ഹി: മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ര്‍​മാ​ന്‍ എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് (71) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടു മാ​സം മു​ന്പു കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഇ​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു ഡ​ല്‍​ഹി​യി​ലെ​ത്തി​യശേ​ഷം മൃ​ത​ദേ​ഹം കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും. സം​സ്‌​കാ​രം പി​ന്നീ​ട് .


ഭാ​ര്യ സാ​റ ജോ​ര്‍​ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍​ഹി സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ൾ: ജോ​ര്‍​ജ് എം. ​ജോ​ര്‍​ജ് (മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ). നി​ര്യാ​ത​നാ​യ പോ​ള്‍ എം. ​ജോ​ര്‍​ജ്.

ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മു​ന്‍ ട്ര​സ്റ്റി​യാ​യി​രു​ന്നു. 2020ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​കന്മാരു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.