കർഷകസമരം ശക്തമായി; ഡൽഹിക്കു ചുറ്റും ഉപരോധം
Sunday, April 11, 2021 12:53 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​ക്കു ചു​റ്റു​മു​ള്ള കു​ണ്ഡ്‌​ലി- മ​നേ​സ​ർ- പ​ൽ​വ​ൽ അ​തി​വേ​ഗ​പാ​ത ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മു​ത​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു വ​രെ​യാ​ണ് ഉ​പ​രോ​ധം. പാ​ർ​ല​മെ​ന്‍റി​ലേ​ക്കു ന​ട​ത്താ​നി​രി​ക്കു​ന്ന കാ​ൽ​ന​ട ജാ​ഥ​യ്ക്കു മു​ന്നോ​ടി​യാ​യാ​ണ് അ​തി​വേ​ഗപാ​ത ഉ​പ​രോ​ധി​ക്കു​ന്ന​ത്.

ഗാ​സി​യാ​ബാ​ദി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച ഉ​പ​രോ​ധ​ത്തി​ൽ നൂ​റുക​ണ​ക്കി​നു ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടു​ന്നി​ല്ല. ഉ​പ​രോ​ധസ​മ​രം സ​ർ​ക്കാ​രി​നു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്നും കാർഷിക നിയമങ്ങൾ പി​ൻ​വ​ലി​ക്കാ​തെ ത​ങ്ങ​ളു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ ട്വീ​റ്റ് ചെ​യ്തു.

കൂ​ടു​ത​ൽ സ​മ​രപ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 13ന് ​ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ബൈ​ശാ​ഖി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നും, 14ന് ​ഭ​ര​ണ​ഘ​ട​ന ശി​ല്പി ബി.​ആ​ർ. അം​ബേ​ദ്ക​റുടെ ജ​ന്മ​ദി​ന​ത്തി​ൽ സം​വി​ധാ​ൻ ബ​ചാ​വോ ദി​വ​സ് ആ​ച​രി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 2020 ന​വം​ബ​ർ 26 മു​ത​ൽ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ, ത​ങ്ങ​ളു​ടെ ആ​വ​ശ്യം കേ​ന്ദ്രസ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സ​മ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ക​ർ​ഷ​ക​ർ സ​മ​രം നി​ർ​ത്തി പോ​യി എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ആ​ക്ഷേ​പം. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പി​ന്നാ​ലെ പോ​യ മ​ന്ത്രി​മാ​രും അ​ധി​കൃ​ത​രും ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തി​ന്‍റെ ചൂ​ട​റി​ഞ്ഞോ​ളു​മെ​ന്നാ​ണ് ക​ർ​ഷ​ക നേ​താ​ക്ക​ൾ ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.