രാജ്യം അടച്ചുപൂട്ടലിലേക്ക് ; അതിതീവ്ര വ്യാപനത്തിൽ പകച്ച് സംസ്ഥാനങ്ങൾ
രാജ്യം അടച്ചുപൂട്ടലിലേക്ക് ; അതിതീവ്ര വ്യാപനത്തിൽ പകച്ച് സംസ്ഥാനങ്ങൾ
Sunday, May 9, 2021 12:27 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലാ​യി. കേ​ര​ളം, ത​മി​ഴ്നാ​ട്, ഗോ​വ, ക​ർ​ണാ​ട​ക, ഡ​ൽ​ഹി, ഹ​രി​യാ​ന, ബി​ഹാ​ർ, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ് ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ആ​സാം, പ​ശ്ചി​മ​ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.

ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും മേ​യ് പ​ത്തു മു​ത​ൽ 24 വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ ദി​വ​സം 26,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​മി​ഴ്നാ​ട്ടി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് എ​ട്ടു മു​ത​ൽ 16 വ​രെ​യാ​ണ് കേ​ര​ള​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍. രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ വി​ല​ക്കി. ബി​ഹാ​റി​ൽ മേ​യ് നാ​ലു മു​ത​ൽ 15 വ​രെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണു വി​വ​രം. ഡ​ൽ​ഹി​യി​ൽ ഏ​പ്രി​ൽ 19ന് ​പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ മേ​യ് പ​ത്തു വ​രെ നീ​ളും. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്നു ത​വ​ണ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്.

കോ​വി​ഡ് വ്യാ​പ​നം ഏ​റെ​യു​ള്ള മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഏ​പ്രി​ൽ അ​ഞ്ചി​നു​ത​ന്നെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ​തോ​ടെ ലോ​ക്ക്ഡൗ​ണ്‍ 15 വ​രെ നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ൽ വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മേ​യ് 15 വ​രെ​യാ​ണ്.


ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മേ​യ് പ​ത്തു വ​രെ നീ​ട്ടി. മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ 15 വ​രെ തു​ട​രും. ഹ​രി​യാ​ന​യി​ൽ പ്ര​ഖ്യാ​പി​ച്ച ഏ​ഴു​ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം പ​ത്തു വ​രെ​യാ​ണ്. ഒ​ഡീ​ഷ​യി​ൽ പ്ര​ഖ്യാ​പി​ച്ച 15 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ മേ​യ് 19 വ​രെ. ജാ​ർ​ഖ​ണ്ഡി​ലെ ലോ​ക്ക്ഡൗ​ണ്‍ മേ​യ് ആ​റി​ന് അ​വ​സാ​നി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡി​ൽ ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ഗു​ജ​റാ​ത്തി​ൽ സാ​ധാ​ര​ണ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു പു​റ​മേ 29 ന​ഗ​ര​ങ്ങ​ളി​ൽ രാ​ത്രി ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗോ​വ​യി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ മേ​യ് 23 വ​രെ​യാ​ണ്. തെ​ലു​ങ്കാ​ന​യി​ൽ പ്ര​ഖ്യാ​പി​ച്ച രാ​ത്രി ക​ർ​ഫ്യൂ മേ​യ് 15 വ​രെ​യും. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ മേ​യ് ആ​റു വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​സാ​മി​ൽ മേ​യ് ഏ​ഴു വ​രെ രാ​ത്രി ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​തു​ച്ചേ​രി​യി​ൽ മേ​യ് പ​ത്തു വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ഗാ​ലാ​ൻ​ഡി​ൽ മേ​യ് 14 വ​രെ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണാ​ണ്. മി​സോ​റാ​മി​ൽ മേ​യ് മൂ​ന്ന് മു​ത​ൽ എ​ട്ടു​ദി​വ​സ​ത്തേ​ക്ക് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​മ്മു കാ​ഷ്മീ​രി​ൽ നാ​ലു ജി​ല്ല​ക​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ക​യും രാ​ത്രി ക​ർ​ഫ്യു തു​ട​രു​ക​യു​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ രാ​ത്രി ക​ർ​ഫ്യൂ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണി​നു പു​റ​മേ ചി​ല ജി​ല്ല​ക​ളി​ൽ രാ​ത്രി ക​ർ​ഫ്യൂ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.