ഇന്ധന വില വർധന: ന്യായീകരിച്ച് കേന്ദ്രം, പണം ക്ഷേമപദ്ധതികൾക്കെന്നു മന്ത്രി
ഇന്ധന വില വർധന:  ന്യായീകരിച്ച് കേന്ദ്രം, പണം ക്ഷേമപദ്ധതികൾക്കെന്നു മന്ത്രി
Monday, June 14, 2021 12:40 AM IST
ന്യൂ​ഡ​ൽ​ഹി: രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ൻ. വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണു ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ഇ​ന്ധ​ന വി​ല വ​ർ​ധ​ന ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മാ​ണ്. എ​ന്നാ​ൽ, ദു​ഷ്ക​ര​മാ​യ ഈ ​സ​മ​യ​ത്ത് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​ക്കെ​തി​രേ പോ​രാ​ടാ​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ചെ​ല​വു​ക​ൾ​ക്കും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ നി​കു​തി​യി​ൽ നി​ന്നു​ള്ള അ​ധി​ക പ​ണം ആ​വ​ശ്യ​മാ​ണ്.

വാ​ക്സി​നു​ക​ൾ​ക്കും ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു കൂ​ടാ​തെ ഈ ​വ​ർ​ഷം മാ​ത്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​യെ ക്കുറി​ച്ചു പ​രാ​തി പ​റ​യു​ന്ന കോ​ണ്‍ഗ്ര​സ്, അ​വ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​കു​തി കു​റ​യ്ക്കാ​ത്ത​തെ​ന്താ​ണെ​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ചോ​ദി​ച്ചു. വി​ല വ​ർ​ധ​ന​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​രു​ക​ളോ​ടു നി​കു​തി കു​റ​യ്ക്കാ​ൻ പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ങ്ങ​ളോ​ടു കേ​ന്ദ്ര​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ല.


ഇ​തി​നി​ടെ, ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദു​രി​തം സ​മ്മാ​നി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല കു​തി​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ​ന​ഗ​റി​ൽ ഡീ​സ​ലി​ന് ഇ​ന്ന​ലെ 100 രൂ​പ ക​ട​ന്നു. അ​വി​ടെ പെ​ട്രോ​ളി​ന് 107.22 രൂ​പ​യാ​ണു ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ഇ​വി​ടെ പെ​ട്രോ​ളി​ന് 100 ക​ട​ന്നി​രു​ന്നു. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര, ല​ഡാ​ക്ക് എ​ന്നിവിടങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യി​ല​ധി​ക​മാ​യി.
40 ദി​വ​സ​ത്തി​നി​ടെ 23 ത​വ​ണ​യാ​ണ് പെ​ട്രോ​ളി​ന് വി​ല കൂ​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ കു​മ​ളി​യി​ൽ പ്ര​മീ​യം പെ​ട്രോ​ളി​ന് 100 രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.