റെയിൽവേ ജോലിക്കു ഭൂമി: ലാലുവിനെതിരേ പുതിയ കുറ്റപത്രം
റെയിൽവേ ജോലിക്കു ഭൂമി:  ലാലുവിനെതിരേ പുതിയ കുറ്റപത്രം
Saturday, May 21, 2022 1:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ഭൂ​​​​മി എ​​​​ഴു​​​​തി​​​​വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ നേ​​​​താ​​​​വും ബി​​​​ഹാ​​​​ർ മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ പു​​​​തി​​​​യ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

2004-09 കാ​​​​ല​​​​ത്ത് യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കെ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ ഗ്രൂ​​​​പ്പ് ഡി ​​​​ജോ​​​​ലി​​​​ക്ക് ഭൂ​​​​മി എ​​​​ഴു​​​​തി​​​​വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്.

ക​​​​ഴി​​​​ഞ്ഞ18 നു ​​​​ലാ​​​​ലു​​​​വി​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലും പാ​​​​റ്റ്ന​​​​യി​​​​ലും ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ചി​​​​ലും ലാ​​​​ലു​​​​വി​​​​ന്‍റെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യും ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള16 ഇ​​​​ട​​​​ങ്ങളിൽ സി​​​​ബി​​​​ഐ റെ​​​​യ്ഡ് ന​​​​ട​​​​ത്തി.


ലാ​​​​ലു പ്ര​​​​സാ​​​​ദ്, ഭാ​​​​ര്യ റാ​​​​ബ്രി​​​​ദേ​​​​വി, മ​​​​ക്ക​​​​ളാ​​​​യ മി​​​​സ ഭാ​​​​ര​​​​തി, ഹേ​​​​മ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 12 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു കു​​​​റ്റ​​​​പ​​​​ത്രം. റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ മും​​​​ബൈ, ജ​​​​ബ​​​​ൽ​​​​പു​​​​ർ, കൊ​​​​ൽ​​​​ക്ക​​​​ത്ത, ജ​​​​യ്പു​​​​ർ, ഹാ​​​​ജി​​​​പൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് റാ​​​​ബ്രി​​​​ദേ​​​​വി​​​​യു​​​​ടെ​​​​യും മി​​​​സ ഭാ​​​​ര​​​​തി​​​​യു​​​​ടെ​​​​യും ഹേ​​​​മ യാ​​​​ദ​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ലാ​​​​ണു ഭൂ​​​​മി എ​​​​ഴു​​​​തി​​​​വാ​​​​ങ്ങി​​​​യ​​​​ത്.

റാ​​​​ബ്രി​​​​ദേ​​​​വി മു​​​​ഖ്യ​​​​ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​യാ​​​​യ എ​​കെ ഇ​​​​ൻ​​​​ഫോ​​ സി​​​​സ്റ്റം പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​​ടെ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ മ​​​​റ​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു കൈ​​​​മാ​​​​റ്റം. 2021 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.