ഗാർഹിക പാചകവാതകം 50 രൂ​​​പ​​​ കൂ​​​ട്ടി
ഗാർഹിക പാചകവാതകം 50 രൂ​​​പ​​​ കൂ​​​ട്ടി
Thursday, July 7, 2022 1:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല വീണ്ടും കൂ​​​ട്ടി എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ. 14.2 കി​​​ലോ​​​ഗ്രാം തൂ​​​ക്കം വ​​​രു​​​ന്ന ഗാർഹിക പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് 50 രൂ​​​പ​​​യാ​​​ണ് കൂ​​​ട്ടി​​​യ​​​ത്. ഇ​​​തോ​​​ടെ കൊച്ചിയിൽ 14.2 കി​​​ലോ​​ഗ്രാ​​മി​​ന്‍റെ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 1060.50 രൂ​​​പ​​​യാ​​​യി.

ഊ​​​ർ​​​ജ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ഗോ​​​ള വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാണ് ന​​​ട​​​പ്പുവ​​​ർ​​​ഷം നാ​​​ലാ​​​മ​​​തും സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല ഉ​​​യ​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​ന്നാ​​​ൽ, വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 19 കി​​​ലോ​​​ഗ്രാം എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 8.50 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ൽ വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ 2,012.50 രൂ​​​പ​​​യാ​​​ണു വി​​​ല.


ജൂ​​​ലൈ ഒ​​​ന്നി​​​ന് വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് 198 രൂ​​​പ കു​​​റ​​​ച്ചി​​​രു​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ൽ ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് 1053 രൂ​​​പ​​​യാ​​​ണ് വി​​​ല. പ്ര​​​ധാ​​​ന​​​മ​​​ന്തി ഉ​​​ജ്വ​​​ല യോ​​​ജ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കാ​​​ണ് വി​​​ല​​​വ​​​ർ​​​ധ​​​ന​​​ ബാ​​​ധ​​​കം.

ഉ​​ജ്വ​​​ല പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി 2020ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ർ​​​ഷ​​​ത്തി​​​ൽ 12 സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു വ​​​രെ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.