പിൻഗാമിയെ നിർദേശിക്കാൻ ചീഫ് ജസ്റ്റീസിനോടു നിയമ മന്ത്രാലയം
പിൻഗാമിയെ നിർദേശിക്കാൻ ചീഫ് ജസ്റ്റീസിനോടു നിയമ മന്ത്രാലയം
Saturday, October 8, 2022 1:08 AM IST
ന്യൂ​ഡ​ൽ​ഹി: പി​ൻ​ഗാ​മി​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന് ക​ത്തു ന​ൽ​കി.

ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി​യി​ൽ 74 ദി​വ​സം മാ​ത്രം ഇ​രി​ക്കു​ന്ന അ​ദ്ദേ​ഹം ന​വം​ബ​ർ എ​ട്ടി​നാ​ണ് വി​ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചാ​ൽ പി​ന്നെ ജ​സ്റ്റീ​സ് ല​ളി​തി​ന് കൊ​ളീ​ജി​യം യോ​ഗം വി​ളി​ച്ചുചേ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​നാ​ണ് അ​ടു​ത്ത ഉൗ​ഴം.


പി​ൻ​ഗാ​മി​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യ വി​വ​രം പ​തി​വി​നു വി​പ​രീ​ത​മാ​യി നി​യ​മ​ മന്ത്രാല​യം ട്വി​റ്റ​റി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ളീ​ജി​യ​ത്തി​നു​ള്ളി​ലെ ഭി​ന്ന​ത​യ്ക്കി​ട​യി​ലാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.