എയിംസിലെ സെർവർ തിരിച്ചുപിടിക്കാനായില്ല
എയിംസിലെ സെർവർ  തിരിച്ചുപിടിക്കാനായില്ല
Wednesday, November 30, 2022 12:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ലെ സെ​ർ​വ​ർ ഹാ​ക്കിം​ഗി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഏ​ഴു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ആ​രാ​ണു പി​ന്നി​ലെ​ന്നുപോ​ലും ക​ണ്ടുപിടിക്കാനായി​ട്ടി​ല്ല. എ​യിം​സി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വം ഏ​റെ ഗൗ​ര​വ​ക​ര​മാ​ണെ​ന്ന ക​ണ്ടെത്ത​ലി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഹാ​ക്ക് ചെ​യ്ത രേ​ഖ​ക​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ന് ഹാ​ക്ക​ർ​മാ​ർ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. 200 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ ക​റ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ൽ എ​യിം​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നോ യാ​തൊ​രു പ്ര​തി​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല.


മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, ജ​ഡ്ജി​മാ​ർ, ബ്യൂ​റോ​ക്രാ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ രേ​ഖ​ക​ളും എ​യിം​സി​ന്‍റെ സെ​ർ​വ​റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ കോവി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ തു​ട​ങ്ങി​യ​വ​യു​ടെ ട്ര​യ​ൽ വി​വ​ര​ങ്ങ​ൾ, ഗ​വേ​ഷ​ണ​ങ്ങ​ൾ, എ​ച്ച്ഐ​വി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ, പീ​ഡ​ന​ക്കേസു​ക​ളി​ലെ ഇ​ര​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ എ​ന്നി​വ​യും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഇ​ത് രാ​ജ്യ സു​ര​ക്ഷ​യ്ക്കു ത​ന്നെ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.