രാജ്യസഭാ പ്രതിപക്ഷനേതാവായി ഖാർഗെ തുടരും
രാജ്യസഭാ പ്രതിപക്ഷനേതാവായി ഖാർഗെ തുടരും
Saturday, December 3, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​ട​രും. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി​യെ​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ഖ്യാ​പി​ത​ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണു തീ​രു​മാ​ന​മെ​ങ്കി​ലും ഈ ​സ്ഥാ​ന​ത്തേ​ക്കു മ​റ്റൊ​രു നേ​താ​വി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.


രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷനേതൃ സ്ഥാ​ന​ത്തേ​ക്കു പി.​ ചി​ദം​ബ​രം, ദി​ഗ്‌​വി​ജ​യ് സിം​ഗ്, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രെ​യും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​ന്തി​മ​തീ​രു​മാ​ന​ത്തി​ൽ എ​ത്താ​നാ​യി​ല്ല. ഇ​ന്ന് ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റ​റി യോ​ഗം ഖാ​ർ​ഗെ​യു​ടെ ഇ​ര​ട്ട​പ്പ​ദ​വി വി​ഷ​യം ച​ർ​ച്ച ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.