2000 രൂപ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം
2000 രൂപ നോട്ടുകൾ  ഇന്നുമുതൽ മാറ്റിയെടുക്കാം
Tuesday, May 23, 2023 12:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് പി​​​​ൻ​​​​വ​​​​ലി​​​​ച്ച 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ ഇ​​​​ന്നു മു​​​​ത​​​​ൽ മാ​​​റ്റി​​​​യെ​​​​ടു​​​​ക്കാം. ഒ​​​​രാ​​​​ൾ​​​​ക്ക് ക്യൂ​​​​വി​​​​ൽ​​​​ നി​​​​ന്ന് പ​​​​ത്തു നോ​​​​ട്ടു​​​​ക​​​​ൾ (20,000 രൂ​​​​പ) വ​​​​രെ​​​​യാ​​​​ണ് ഒ​​​​രു സ​​​​മ​​​​യം മാ​​​​റാ​​​​നാ​​​​കു​​​​ക. പി​​​​ന്നാ​​​​ലെ അ​​​​തേ ക്യൂ​​​​വി​​​​ൽ വീ​​​​ണ്ടും ചേ​​​​ർ​​​​ന്ന് നോ​​​​ട്ട് മാ​​​​റി​​​​യെ​​​​ടു​​​​ക്കാം.

നോ​​​​ട്ട് മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​ൻ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യോ പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷാഫോ​​​​മോ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ബാ​​​​ങ്കി​​​​ൽ 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ അ​​​​ക്കൗ​​​​ണ്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​തെ നി​​​​ക്ഷേ​​​​പി​​​​ക്കാം.

2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ മാ​​​​റി​​​​യെ​​​​ടു​​​​ക്കാ​​​​നോ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നോ തി​​​​ര​​​​ക്കു​​​​ കൂ​​​​ട്ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​​​കാ​​​​ന്ത ദാ​​​​സ് പ​​​​റ​​​​ഞ്ഞു. “സെ​​​​പ്റ്റം​​​​ബ​​​​ർ 30നു ​​​​ശേ​​​​ഷം 2000 രൂ​​​​പ നോ​​​​ട്ട് രാ​​​​ജ്യ​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

2000 രൂ​​​​പ നോ​​​​ട്ട് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ ക​​​​റ​​​​ൻ​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്. സെ​​​​പ്റ്റം​​​​ബ​​​​ർ 30നു ​​​​മു​​​​ന്പ് ഭൂ​​​​രി​​​​ഭാ​​​​ഗം നോ​​​​ട്ടു​​​​ക​​​​ളും ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​ർ 30 വ​​​​രെ എ​​​​ത്ര നോ​​​​ട്ടു​​​​ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടു​​​​ന്ന കാ​​​​ര്യം ആ​​​​ലോ​​​​ചി​​​​ക്കും.


രാ​​​​ജ്യ​​​​ത്തു പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ 10.8 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളു​​​​ടേ​​​​ത്. അ​​​​തി​​​​നാ​​​​ൽ അ​​​​തു പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തു സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യി​​​​ൽ ആ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​ക്കി​​​​ല്ല. 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ പൊ​​​​തു​​​​വേ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റി​​​​ല്ല. മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നോ​​​​ട്ടു​​​​ക​​​​ൾ പ്രി​​​​ന്‍റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്’’-​​​​ശ​​​​ക്തി​​​​കാ​​​​ന്ത ദാ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.