നിയമസഭാ തെരഞ്ഞെടുപ്പ്; നാലിടങ്ങളിലെ ഫലം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പ്;  നാലിടങ്ങളിലെ ഫലം ഇന്ന്
Sunday, December 3, 2023 1:53 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന അ​ഞ്ചി​ൽ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്നു ന​ട​ക്കും. മി​സോ​റ​മി​ലെ വോ​ട്ടെ​ണ്ണ​ൽ നാ​ളെ​യാ​ണ്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ. ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ സ്ഥ​ല​മാ​യ മി​സോ​റ​മി​ൽ ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​ന അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വോ​ട്ടെ​ണ്ണ​ൽ മാ​റ്റി​യ​ത്.

തെ​ലു​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ണ്‍ഗ്ര​സി​ന് ഭ​ര​ണം ല​ഭി​ക്കു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ പ​റ​യു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ബി​ജെ​പി​ക്ക് മു​ൻ​തൂ​ക്കം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. മ​ധ്യ​പ്ര​ദേ​ശ് 230, രാ​ജ​സ്ഥാ​ൻ 199, ഛത്തീ​സ്ഗ​ഡ് 90, തെ​ലു​ങ്കാ​ന 119 എ​ന്നി​ങ്ങ​നെ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.


ഛത്തീ​സ്ഗ​ഡി​ൽ കോ​ണ്‍ഗ്ര​സി​നു തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്നാ​ണ് മി​ക്ക സ​ർ​വേ​ക​ളും പ​റ​യു​ന്ന​ത്. തെ​ലു​ങ്കാ​ന​യി​ൽ കോ​ണ്‍ഗ്ര​സിനു ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ച്ച​തോ​ടെ വി​ജ​യി​ക്കു​ന്ന എം​എ​ൽ​എ​മാ​രെ ഒ​രു​മി​പ്പി​ച്ച് നി​ർ​ത്തു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

മി​സോ​റാ​മി​ൽ സോ​റം പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.