മിസൈൽ വിന്യാസം വേണ്ട: യുഎസിനു പുടിന്‍റെ താക്കീത്
മിസൈൽ വിന്യാസം വേണ്ട: യുഎസിനു പുടിന്‍റെ താക്കീത്
Thursday, February 21, 2019 12:52 AM IST
മോ​​സ്കോ: യൂ​​റോ​​പ്പി​​ൽ മി​​സൈ​​ലു​​ക​​ൾ വി​​ന്യ​​സി​​ക്കാ​​നു​​ള്ള അ​​മേ​​രി​​ക്ക​​യു​​ടെ നീ​​ക്കം കൈ​​യുംകെ​​ട്ടി നോ​​ക്കി​​യി​​രി​​ക്കി​​ല്ലെ​​ന്നു റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ. വാ​​ർ​​ഷി​​ക സ്റ്റേ​​റ്റ് ഓ​​ഫ് ദ ​​നേ​​ഷ​​ൻ പ്ര​​സം​​ഗ​​ത്തി​​ലാ​​ണ് പു​​ടി​​ൻ അ​​മേ​​രി​​ക്ക​​യ്ക്കു താ​​ക്കീ​​തു ന​​ൽ​​കി​​യ​​ത്.

സോ​​വ്യ​​റ്റ് യൂ​​ണി​​യ​​നും അ​​മേ​​രി​​ക്ക​​യും ശീ​​ത​​യു​​ദ്ധ​​കാ​​ല​​ത്ത് ഒ​​പ്പു​​വ​​ച്ച ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് റേ​​ഞ്ച് ന്യൂ​​ക്ലി​​യ​​ർ ഫോ​​ഴ്സ​​സ്(​​ഐ​​എ​​ൻ​​എ​​ഫ്) ഉ​​ട​​ന്പ​​ടി​​യി​​ൽനി​​ന്ന് പി​​ന്മാ​​റാ​​ൻ അ​​മേ​​രി​​ക്ക തീ​​രു​​മാ​​നി​​ച്ചെ​​ങ്കി​​ലും അ​​വ​​രു​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലി​​നു പ​​ദ്ധ​​തി​​യി​​ല്ല. എ​​ന്നാ​​ൽ പ​​ദ്ധ​​തി​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റി​​യ​​ശേ​​ഷം പു​​തി​​യ മി​​സൈ​​ലു​​ക​​ൾ നി​​ർ​​മി​​ച്ച് മോ​​സ്കോ​​യി​​ൽ എ​​ത്താ​​വു​​ന്ന ത​​ര​​ത്തി​​ൽ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​ന്യ​​സി​​ച്ചാ​​ൽ തി​​രി​​ച്ച​​ടി​​ക്കാ​​ൻ റ​​ഷ്യ നി​​ർ​​ബ​​ന്ധി​​ത​​മാ​​വും.

യൂ​​റോ​​പ്പി​​ൽ വി​​ന്യ​​സി​​ക്കു​​ന്ന മി​​സൈ​​ലു​​ക​​ൾ​​ക്ക് പ​​ത്തു പ​​ന്ത്ര​​ണ്ടു മി​​നി​​റ്റി​​ന​​കം മോ​​സ്കോ​​യി​​ൽ എ​​ത്താ​​നാ​​വും. ഇ​​ത്ര​​യും സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്താ​​വു​​ന്ന പു​​തി​​യ ഹൈ​​പ്പ​​ർ​​സോ​​ണി​​ക് ആ​​ണ​​വ മി​​സൈ​​ലു​​ക​​ൾ റ​​ഷ്യ വി​​ക​​സി​​പ്പി​​ക്കും. യൂ​​റോ​​പ്പി​​ൽ മാ​​ത്ര​​മ​​ല്ല, യൂ​​റോ​​പ്പി​​ൽ മി​​സൈ​​ൽ വി​​ന്യ​​സി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന രാ​​ജ്യ​​ത്തും റ​​ഷ്യ​​ൻ മി​​സൈ​​ലു​​ക​​ൾ എ​​ത്തു​​മെ​​ന്നു പു​​ടി​​ൻ പ​​റ​​ഞ്ഞു.


അ​​മേ​​രി​​ക്ക​​യി​​ലി​​രു​​ന്നു ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​നം എ​​ടു​​ക്കു​​ന്ന​​വ​​ർ ത​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം വി​​ല​​യി​​രു​​ത്തു​​ന്ന​​തു ന​​ന്നാ​​യി​​രി​​ക്കു​​മെ​​ന്നും പു​​ടി​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ർ​​മാ​​റ്റ് ഹെ​​വി ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ, ബു​​രെ​​വ്സ്റ്റി​​നി​​ക് ആ​​ണ​​വ ക്രൂ​​സ് മി​​സൈ​​ലു​​ക​​ൾ, പെ​​സെ​​ദോ​​ൺ ആ​​ണ​​വ സ​​മു​​ദ്രാ​​ന്ത​​ര ഡ്രോ​​ൺ എ​​ന്നീ ആ​​യു​​ധ​​ങ്ങ​​ൾ റ​​ഷ്യ വി​​ക​​സി​​പ്പി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും പു​​ടി​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.