അഫ്ഗാൻ മോസ്കിൽ സ്ഫോടനം: 62 മരണം
Saturday, October 19, 2019 12:06 AM IST
കാ​​ബൂ​​ൾ: കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ നം​​ഗ​​ർ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ലെ മോ​​സ്കി​​ൽ വെ​​ള്ളി​​യാ​​ഴ്ച പ്രാ​​ർ​​ഥ​​നാ സ​​മ​​യ​​ത്തു​​ണ്ടാ​​യ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 62 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. നൂ​​റി​​ല​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ശ​​ക്തി​​യി​​ൽ മോ​​സ്കി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്നു.

പ്ര​​വി​​ശ്യാ​​ത​​ല​​സ്ഥാ​​ന​​മാ​​യ ജ​​ലാ​​ല​​ബാ​​ദി​​ൽ​​നി​​ന്ന് 50 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ ഹ​​സ്കാ മി​​നാ ജി​​ല്ല​​യി​​ലെ മോ​​സ്കി​​ലാ​​ണു സ്ഫോ​​ട​​നം ഉ​​ണ്ടാ​​യ​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. താ​​ലി​​ബാ​​നും ഐ​​എ​​സി​​നും സ്വാ​​ധീ​​ന​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​ണി​​ത്.


മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് പ്ര​​വി​​ശ്യാ ഗ​​വ​​ർ​​ണ​​റു​​ടെ വ​​ക്താ​​വ് പ​​റ​​ഞ്ഞു.​​പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ 23 പേ​​രെ ജ​​ലാ​​ലാ​​ബാ​​ദി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. കെ​​ട്ടി​​ട​​ത്തി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്ക​​ടി​​യി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.