കണ്ടെയ്നറിൽ 39 മൃതദേഹങ്ങൾ
Wednesday, October 23, 2019 11:36 PM IST
ല​​​ണ്ട​​​ൻ: കി​​​ഴ​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ലെ എ​​​സ​​​ക്സി​​​ൽ 39 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ലോ​​​റി ക​​​ണ്ടെ​​​യ്ന​​​റി​​​ൽ കാ​​ണ​​പ്പെ​​ട്ടു. ബ്രി​​​ട്ട​​​നി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ഒ​​​ളി​​​പ്പി​​​ച്ചു​​​ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ദു​​​ര​​​ന്ത​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക സം​​​ശ​​​യം. ബ​​​ൾ​​​ഗേ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ലോ​​​റി വ​​​ന്ന​​​ത്. ഇ​​​തോ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ന്‍റ് സ്വ​​​ദേ​​​ശി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു.

എ​​​സ​​​ക്സി​​​ലെ വാ​​​ട്ട​​​ർ​​​ഗ്ലേ​​​ഡ് വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ൽ ബു​​​ധ​​​നാ​​​ഴ്ച അ​​​തി​​​രാ​​​വി​​​ലെ​​​യാ​​​ണ് ക​​​ണ്ടെ​​​യ്ന​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് മേ​​​ഖ​​​ല ഒ​​​ഴി​​​പ്പി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​ർ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണെ​​​ന്ന​​​ത​​​ട​​​ക്കം ഒ​​​രു വി​​​വ​​​ര​​​വും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ 38പേ​​​രും ഒ​​​രു കൗ​​മാ​​ര പ്രാ​​യ​​ക്കാ​​ര​​നു​​മാ​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് എ​​​സക്സ് പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ആ​​​ൻ​​​ഡ്രൂ മ​​​രി​​​നെ​​​ർ പ​​​റ​​​ഞ്ഞു. മ​​​രി​​​ച്ച​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യെ​​​ന്ന​​​ത് നീ​​​ണ്ട പ്ര​​​ക്രി​​​യ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


വെ​​​യി​​​ൽ​​​സി​​​ലെ ഹോ​​​ളി​​​ഹെ​​​ഡ് വ​​​ഴി​​​യാ​​​ണ് ലോ​​​റി ബ്രി​​​ട്ട​​​നി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ബ​​​ൾ​​​ഗേ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ ഈ ​​​റൂ​​​ട്ടു​​​വ​​​ഴി ബ്രി​​​ട്ട​​​നി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​റി​​​ല്ല. മ​​​റ്റു റൂ​​​ട്ടു​​​ക​​​ളി​​​ലെ പ​​​രി​​​ശോ​​​ധ​​​ന ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു​​​കാ​​​ർ ഈ ​​​വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി പ്രീ​​​തി പ​​​ട്ടേ​​​ലും ഞ ടുക്കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2000 ജൂ​​​ണി​​​ൽ ബ്രി​​​ട്ട​​​നി​​​ലെ ഡോ​​​വ​​​റി​​​ൽ ഒ​​​രു ലോ​​​റി ക​​​ണ്ടെ​​​യ്ന​​​റി​​​ൽ 58 ചൈ​​​നാ​​​ക്കാ​​​രെ ശ്വാ​​​സം​​​മു​​​ട്ടി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. 2014ൽ ​​​ക​​​പ്പ​​​ൽ ക​​​ണ്ടെ​​​യ്ന​​​റി​​​ൽ 34 അ​​​ഫ്ഗാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളെ മ​​​ര​​​ണാ​​​സ​​​ന്ന​​​രാ​​​യും ക​​​ണ്ടെ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.