കൊറോണ: മരണം 132 ; വിദേശികളെ ഒഴിപ്പിക്കുന്നു
കൊറോണ: മരണം 132 ; വിദേശികളെ ഒഴിപ്പിക്കുന്നു
Thursday, January 30, 2020 12:11 AM IST
ബെ​​​യ്ജിം​​​ഗ്: കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ചൈ​​​ന​​​യി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ എ​​​ണ്ണം 132 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 6060 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​യ്സ് ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. ല​​​ണ്ട​​​നി​​​ലെ ഹീ​​​ത്രു​​​വി​​​ൽ​​​നി​​​ന്ന് ബെ​​​യ്ജിം​​​ഗി​​​നും ഷാ​​​ങ്ഹാ​​​യി​​​ക്കും ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​യ്സ് ദി​​​വ​​​സേ​​​ന സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മ​​​റ്റു ചി​​​ല വി​​​ദേ​​​ശ​​​ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്.അ​​​മേ​​​രി​​​ക്ക​​​യും ജ​​​പ്പാ​​​നും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി.

ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 206 ജ​​​പ്പാ​​​ൻ​​​കാ​​​രു​​​മാ​​​യി ഒ​​​രു ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് വി​​​മാ​​​നം ഇ​​​ന്ന​​​ലെ ടോ​​​ക്കി​​​യോ​​​യി​​​ലെ ഹ​​​നേ​​​ഡാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. വു​​​ഹാ​​​നി​​​ൽ നി​​​ന്നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രെ ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ലാ​​​സ്ക​​​യി​​​ലെ ആ​​​ങ്ക​​​റേ​​​ജി​​​ൽ എ​​​ത്തി​​​ച്ച​​​താ​​​യി അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് പ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. വു​​​ഹാ​​​നി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ട്. അ​​​ലാ​​​സ്ക​​​യി​​​ൽ ലാ​​​ൻ​​​ഡ് ചെ​​​യ്ത വി​​​മാ​​​നം ഇ​​​ന്ധ​​​നം നി​​​റ​​​ച്ച​​​ശേ​​​ഷം കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലേ​​​ക്കു പോ​​​കും. 240 പേ​​രെ​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​ഴി​​പ്പി​​ക്കു​​ക​​യെ​​ന്നു നേ​​ര​​ത്തെ ഒ​​രു യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.


വൈ​​​റ​​​സ് ബാ​​​ധ ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യ​​​പ്പെ​​​ട്ട വു​​​ഹാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ചൈ​​​ന​​​യി​​​ലെ 17 ന​​​ഗ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​ ഈ ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ചു​​കോ​​ടി​​യോ​​ളം ജ​​ന​​ങ്ങ​​ളു​​ണ്ട്.

ഹോ​​ങ്കോം​​ഗി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കും നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള യാ​​ത്രി​​ക​​രെ മു​​ഴു​​വ​​ൻ സ്ക്രീ​​ൻ ചെ​​യ്യാ​​ൻ ലോ​​ക​​ത്തി​​ലെ വി​​വി​​ധ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മം​​ഗോ​​ളി​​യ ചൈ​​ന​​യു​​മാ​​യു​​ള്ള അ​​തി​​ർ​​ത്തി അ​​ട​​ച്ചു.

ഓ​​സ്ട്രേ​​ലി​​യ, കാ​​ന​​ഡ, ഫ്രാ​​ൻ​​സ്, യു​​എ​​സ്, ജ​​ർ​​മ​​നി ,ജ​​പ്പാ​​ൻ, താ​​യ്‌​​ല​​ൻ​​ഡ്, വി​​യ​​റ്റ്നാം തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

ഇ​​തി​​നി​​ടെ ആ​​ദ്യ​​മാ​​യി പ​​ശ്ചി​​മേ​​ഷ്യ​​യി​​ലും വൈ​​റ​​സ് എ​​ത്തി​​യെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ചൈ​​ന​​യി​​ൽ​​നി​​ന്നും മ​​ട​​ങ്ങി എ​​ത്തി​​യ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു​​പേ​​ർ​​ക്കു രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി യു​​എ​​ഇ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.