ഇന്നു രാത്രി തന്നോടൊപ്പം പ്രാർഥിക്കാൻ ക്ഷണിച്ച് മാർപാപ്പ
Thursday, March 26, 2020 11:58 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​ത്തെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന കൊ​റോ​ണ മ​ഹാ​മാ​രി​യി​ൽ നി​ന്നു മ​നു​ഷ്യ​കു​ല​ത്തെ ര​ക്ഷി​ക്കാ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്നു പ്രാ​ർ​ഥി​ക്കും. പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30) തു​ട​ങ്ങു​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യി​ൽ ലോ​ക​ത്തി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. പ്രാ​ർ​ഥ​ന​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് വ​ത്തി​ക്കാ​ൻ ന്യൂ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.