യുഎസും ഇറ്റലിയും ചൈനയെ മറികടന്നു
യുഎസും  ഇറ്റലിയും ചൈനയെ  മറികടന്നു
Saturday, March 28, 2020 12:07 AM IST
ന്യൂയോ​ർ​ക്ക്: കോ​വി​ഡ്-19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് യുഎസും ഇ​റ്റ​ലി​യും. യു​എ​സി​ൽ 93,000-ത്തി​നു മു​ക​ളി​ൽ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മ​ര​ണം 1300 ക​ട​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​റ്റ​ലി​യി​ൽ രോ​ഗി​ക​ൾ 86,000വും ​മ​ര​ണം 9,000വും ​പി​ന്നി​ട്ടു. ചൈ​ന​യി​ൽ 81,000-ത്തിനു ​മു​ക​ളി​ൽ പേ​ർ​ക്കു രോ​ഗം വ​ന്നു. മ​ര​ണം 3,300-ന​ടു​ത്തും.


അ​മേ​രി​ക്ക​യി​ൽ രോ​ഗം അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. 37,000 -ത്തി​ൽ​പ​രം രോ​ഗി​ക​ളു​ള്ള ന്യൂ​യോ​ർ​ക്കി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ. ന്യു​ജ​ഴ്സി​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​രും ക​ലി​ഫോ​ർ​ണി​യ​യി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.