കോവിഡ്: ഇന്നലെ എട്ട് വിദേശ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
കോവിഡ്: ഇന്നലെ  എട്ട് വിദേശ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
Tuesday, April 7, 2020 12:21 AM IST
കോ​വി​ഡ്-19 രോ​ഗ​ബാ​ധ യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ എട്ട് മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ അഞ്ചു പേ​രും ബ്രി​ട്ട​നി​ൽ ര​ണ്ടു പേ​രും അ​ജ്മാ​നി​ൽ ഒ​രാ​ളു​മാ​ണു മ​രി​ച്ച​ത്.

ല​ണ്ട​ൻ സ​റെ ​റെ​ഡ് ഹി​ല്ലി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ട്ടി അ​ത്തി​ക്ക​ലി​ലെ മു​ള്ള​ന്‍​കു​ഴി​യി​ല്‍ ജോ​ർ​ജ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ന്‍റോ ജോ​ര്‍​ജും (36), മ​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം ക​ട്ട​യി​ൽ ദേ​വിവി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര (72- റി​ട്ട. അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ് മു​ട്ട​റ)​യു​മാ​ണ് ല​ണ്ട​നി​ൽ മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്കം അ​ടു​മു​ക്ക് പ്ര​ഭാ​ ബം​ഗ്ലാ​വി​ൽ ഉ​മ്മ​ൻ കി​രി​യാ​ൻ (65), പി​റ​വം പാ​ല​ച്ചു​വ​ട് പാ​റ​ശേ​രി​ല്‍ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ, ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ശി​ല്പ നാ​യ​ര്‍, ജോ​സ​ഫ് തോ​മ​സ്, തിരുവല്ല നെ​ടു​മ്പ്രം ഒ​റ്റ​തെ​ങ്ങ് കൈ​പ്പാം​ചാ​ലി​ൽ വീ​ട്ടി​ൽ റി​ട്ട. ബി.​എ​സ്.​എ​ൻ.​എ​ൽ. ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ജെ. ഈ​പ്പ​ൻ (74 ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​രി​​ച്ച​​ത്.

20 വ​​​ര്‍​ഷ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​യി​​​രു​​​ന്ന ഏ​​​ലി​​​യാ​​​മ്മ അ​​വി​​ടെ പോ​​​സ്റ്റ​​​ല്‍ വ​​​കു​​​പ്പി​​​ൽ ജോ​​​ലി ചെ​​​യ്തി​​രു​​ന്നു. പി​​​റ​​​വം ക​​​ക്കാ​​​ട് ഇ​​​ല​​​ഞ്ഞി​​​മ​​​റ്റ​​​ത്തി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. ഭ​​​ര്‍​ത്താ​​​വ് കു​​​ര്യാ​​​ക്കോ​​​സ് ന്യൂ​​​യോ​​​ര്‍​ക്കി​​​ല്‍ ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. മ​​​ക്ക​​​ള്‍: ഡോ​​​ണി (പോ​​​ലീ​​​സ്, യു​​​എ​​​സ്എ). സോ​​​ണി (ന​​​ഴ്‌​​​സ്, യു​​​എ​​​സ്എ). മ​​​രു​​​മ​​​ക്ക​​​ള്‍: അ​​​ഞ്ജു, സു​​​നീ​​​ഷ് (ഇ​​​രു​​​വ​​​രും ന​​​ഴ്‌​​​സ്, യു​​​എ​​​സ്എ).

യു​എ​ഇ​യി​ലെ അ​ജ്മാ​നി​ൽ പേ​രാ​വൂ​ർ കോ​ള​യാ​ട് പ​ടി​ഞ്ഞാ​റ​യി​ൽ ഹാ​രി​സ്(36) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

ല​ണ്ട​നി​ലെ റെ​ഡ് ഹി​ല്ലി​ല്‍ താ​മ​സി​ക്കു​ന്ന സി​ന്‍റോ, സ​റെ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​ണ്. മൂ​ന്നാ​ഴ്ച മു​മ്പ് പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​മാ​യി ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​കയാണ് സി​ന്‍റോ.

ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ നി​മ്മി​യാ​ണ് ഭാ​ര്യ. എ​ലൈ​ന (5 ), എ​ഡ്‌​വേ​ഡ്‌ (3 ), എ​ൽ​മി​യ (1 ) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​നോ​ബി, സി​സ്റ്റ​ർ സി​ൻ​സി, സി​ബി​ൻ.

എ​ഡ്‌​വേ​ഡി​ന്‍റെ മൂ​ന്നാം പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നാ​യി ഭാ​ര്യ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.


കൊട്ടാരക്കര ഓടനാവട്ടം സ്വദേശിനിയായ ഇന്ദിര ല​ണ്ട​നി​ൽ ന​ഴ്സാ​യ മൂ​ത്ത​മ​ക​ൾ ദീ​പ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. പ​ക്ഷാ​ഘാ​തം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേയാ​ണു കോ​വി​ഡ് ബാ​ധിച്ചത്. പ​ക്ഷാ​ഘാ​തം ഭേ​ദ​മാ​യ​പ്പോ​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​യ​തോടെ ന​ട​ന്നി​ല്ല. ഇ​ള​യ മ​ക​ൾ: ഗീ​ത (ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി). മ​രു​മ​ക്ക​ൾ: ദീ​പ​ക്, സ​ജീ​വ്. ക​ഴി​ഞ്ഞയാ​ഴ്ച ബി​ർ​മിം​ഗ്ഹാ​മി​ൽ മ​രി​ച്ച ഡോ​ക്ട​ർ ഹം​സ പാ​ച്ചേ​രി​യു​ൾ​പ്പ​ടെ മൂ​ന്നു പേ​രാ​ണ് യു ​കെ​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ലും ഒ​രു മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഉ​മ്മ​ൻ കി​രി​യാ​ൻ 17 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​ൻ​പ് ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​ടെ വ​ച്ചു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ക്ക​ളും മ​രു​മ​ക്ക​ളും ചെ​റു​മ​ക്ക​ളും ന്യൂ​യോ​ർ​ക്കി​ലാ​ണ്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വി​ടെ സ്വ​ന്ത​മാ​യി സ്ഥ​ലം വാ​ങ്ങി ഇ​ന്നു സം​സ്കാ​രം ന​ട​ത്തു​മെ​ന്നു നാ​ട്ടി​ലെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ: ശോ​ഭ, പ്ര​ഭ: മ​രു​മ​ക്ക​ൾ: ശ്യാം ​ജോ​ൺ, ബി​ൻ​സി. അ​ജ്മാ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഹാ​രി​സി​ന്‍റെ മ​ര​ണം. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നു പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഹാ​രി​സ് ത​ലാ​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ജ്മാ​ൻ സോ​ൺ പി​ആ​ർ​ഒ​യും ഏ​രി​യ മാ​നേ​ജ​രു​മാ​യി​രു​ന്നു. ഭാ​ര്യ: ക​ല്ല​റ​യ്ക്ക​ൽ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി​നി മാ​ര്യ​ൻ വീ​ട്ടി​ൽ ജ​സ്മി​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹി​ജാ​ൻ, ഷൈ​ക്ക ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: നി​സാ​ർ, മു​ത്തു, ഷാ​ന​വാ​സ്.

വീട്ടമ്മ ന്യൂയോർക്കിൽ മരിച്ചു

കോ​വി​ഡ് -19 ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മല്ലപ്പള്ളി സ്വദേശിനി കഴിഞ്ഞദിവസം ന്യൂ​യോ​ര്‍ക്കി​ല്‍ മ​രണമടഞ്ഞിരുന്നു. ക്വീ​ന്‍സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന തി​രു​വ​ല്ല കാ​വും​ഭാ​ഗം വ​ഞ്ചി​പാ​ല​ത്തു​ങ്ക​ല്‍ ഗ്രേ​സ് വി​ല്ല​യി​ല്‍ ജോ​ണ്‍ വ​ര്‍ക്കി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​ണാ​ണ് (മോ​ളി​ക്കു​ട്ടി - 65) ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ച​ത്.
ചെ​ങ്ങ​രൂ​ര്‍ കാ​വു​ങ്ക​ൽ പ​രേ​ത​രാ​യ കെ.​കെ. മ​ത്താ​യി​യു​ടെ​യും (വ​ലി​യ മ​ല്പാ​ന്‍) അ​ന്ന​മ്മ മ​ത്താ​യി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: ജി​നു ജോ​ണ്‍ (ന​ഴ്സ്), പ​രേ​ത​നാ​യ ജി​ജു ജോ​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.