ഉന്നത യുഎസ് ഉദ്യോഗസ്ഥൻ വീണ്ടും തായ്‌വാനിൽ
Thursday, September 17, 2020 11:12 PM IST
താ​​​യ്പെ​​​യ്: ചൈ​​​ന​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച് താ​​​യ്‌​​​വാ​​​നി​​​ൽ വീ​​​ണ്ടും ഉ​​​ന്ന​​​ത യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം. യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പി​​​ൽ സാ​​​ന്പ​​​ത്തി​​​ക, ഊ​​​ർ​​​ജ, പ​​​രി​​​സ്ഥി​​​തി വി​​​ഭാ​​​ഗം അ​​​ണ്ട​​​ർ ​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ കെ​​​യ്ത്ത് ക്രാ​​​ച്ച് ഇ​​​ന്ന​​​ലെ താ​​​യ്‌​​​വാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ താ​​​യ്‌​​​പെ​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി.

താ​​​യ്‌​​​വാ​​​നെ സ്വ​​​ന്തം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ണു​​​ന്ന ചൈ​​​ന യു​​​എ​​​സി​​​നെ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ക്കു​​​ക​​​യും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ക​​​യും ചെ​​​യ്തു. മൂ​​​ന്നു ദി​​​വ​​​സം താ​​​യ്‌​​​വാ​​​നി​​​ൽ ത​​​ങ്ങു​​​ന്ന ക്രാ​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​ണു യു​​​എ​​​സ് വി​​​ദേ​​​ശ​​​വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ താ​​​യ്‌​​​വാ​​​നി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഒ​​​രു മാ​​​സം മു​​​ന്പ് യു​​​എ​​​സ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി അ​​​ല​​​ക്സ് അ​​​സാ​​​ർ താ​​​യ്‌​​​വാ​​​നി​​​ലെ​​​ത്തി ച​​​രി​​​ത്രം കു​​​റി​​​ച്ചി​​​രു​​​ന്നു. 1979-ൽ ​​​യു​​​എ​​​സ് താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ചൈ​​​ന​​​യെ അം​​​ഗീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം കാ​​​ബി​​​ന​​​റ്റ് റാ​​​ങ്കു​​​ള്ള യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ താ​​​യ്‌​​​വാ​​​നി​​​ലെ​​​ത്തി​​​യ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ത്.


ചൈ​​​ന-​​​യു​​​എ​​​സ് ഭി​​​ന്ന​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

യു​​​എ​​​സി​​​ന് ഉ​​​ചി​​​ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യോ​​​ട് യു​​​എ​​​സി​​​നു​​​ള്ള പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത​​​ക​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്നു. വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളെ യു​​​എ​​​സ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ത് യു​​​എ​​​സ്- ചൈ​​​ന ബ​​​ന്ധ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഔ​​​ദ്യോ​​​ഗി​​​ക ബ​​​ന്ധ​​​മി​​​ല്ലെ​​​ങ്കി​​​ലും താ​​​യ്‌​​​വാ​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള വ​​​ലി​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ യു​​​എ​​​സ് ന​​​ല്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.