കെയ്റോയിലെ മുഖ്യ ഇമാം അൽതയ്യിബ് കൊലപാതകം അപലപിച്ചു
കെയ്റോയിലെ മുഖ്യ ഇമാം അൽതയ്യിബ് കൊലപാതകം അപലപിച്ചു
Wednesday, October 21, 2020 10:42 PM IST
റോം: ​ചൊ​വ്വാ​ഴ്ച റോ​മി​ൽ ന​ട​ന്ന വി​ശ്വ​മ​ത​ങ്ങ​ളു​ടെ സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കെ​യ്റോ അ​ൽ അ​സ്ഹ​റി​ലെ മു​ഖ്യ ഇ​മാം അ​ഹ​മ്മ​ദ് അ​ൽ ത​യ്യി​ബ് ഫ്രാ​ൻ​സി​ൽ ഇ​സ്‌ലാമി​ക തീ​വ്ര​വാ​ദി ഒ​രു അ​ധ്യാ​പ​ക​നെ ക​ഴു​ത്ത​റ​ത്തു​കൊ​ന്ന​ത് അ​പ​ല​പി​ച്ചു.

ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ​യും ഈ​സ്താം​ബൂ​ളി​ലെ ബ​ർ​ത്ത​ലോ​മി​യോ​സ് ഒ​ന്നാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സി​ന്‍റെ​യും മ​റ്റു മ​ത​നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കാ​പ്പി​റ്റോ​ൾ കു​ന്നി​ലെ കാ​ന്പി​ദോ​ളി​യോ ച​ത്വ​ര​ത്തി​ലാ​യി​രു​ന്നു സ​മ്മേ​ള​നം.

പാ​രീ​സി​ലെ ഹീ​ന​മാ​യ കൊ​ല​പാ​ത​കം താ​ൻ അ​പ​ല​പി​ക്കു​ന്ന​ത് ഇ​സ്‌ലാം മ​ത​പ്ര​ബോ​ധ​ന​ത്തി​ന്‍റെ​യും പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​ന്‍റെ​യും നാ​മ​ത്തി​ലാ​ണെ​ന്ന് ഇ​മാം പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ദൈ​വ​ദൂ​ഷ​ണ​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളും മ​ത​പ്ര​തീ​ക​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​ന​വും ന​ട​ത്തു​ന്ന​തും ശ​രി​യ​ല്ല. ഭീ​ക​ര​വാ​ദി​ക​ൾ അ​വ​രു​ടെ മ​ത​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​മാം പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം യാ​ത്ര മു​ട​ങ്ങി​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം സ​മ്മേ​ള​ന​ത്തി​ൽ വാ​യി​ക്കു​ക​യാ​യി​രു​ന്നു.


ഫ്രാ​ൻ​സി​ലെ മു​ഖ്യ യ​ഹൂ​ദ റ​ബി റാ​വ് ഹാ​യിം കോ​ർ​സി​യ​യും അ​ധ്യാ​പ​ക​ൻ സാ​മു​വ​ൽ പാ​റ്റി​യു​ടെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.