ഫ്രാൻ‌സിൽ വീണ്ടും തീവ്രവാദി ആക്രമണം
ഫ്രാൻ‌സിൽ വീണ്ടും  തീവ്രവാദി ആക്രമണം
Sunday, November 1, 2020 12:33 AM IST
ലി​യോ​ൺ: ഫ്രാ​ൻ‌​സി​ൽ ഭീ​ക​ര​വാ​ദി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​നു ഗു​രു​ത​ര പ​രി​ക്ക്. ലി​യോ​ൺ ന​ഗ​ര​ത്തി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം പൂ​ട്ടു​ക​യാ​യി​രു​ന്ന വൈ​ദി​ക​നെ​യാ​ണു ഭീ​ക​ര​വാ​ദി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.​അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് വീ​ണ പു​രോ​ഹി​ത​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

ര​ക്ഷ​പ്പെ​ട്ട അ​ക്ര​മി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. 1.9 മീ​റ്റ​ർ ഉ​യ​ര​മു​ള്ള അ​ക്ര​മി നീ​ള​മു​ള്ള ക​റു​ത്ത റെ​യി​ൻ​കോ​ട്ടും ക​റു​ത്ത തൊ​പ്പി​യും ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. കോ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച തോ​ക്കു​കൊ​ണ്ടു വൈ​ദി​ക​നെ വെ​ടി​വ​ച്ച​ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണ​ഫ്രാ​ൻ​സി​ലെ നീ​സ് ന​ഗ​ര​ത്തി​ലെ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ബ​സി​ലി​ക്ക​യി​ൽ ആ​രാ​ധ​ന​യ്ക്കാ​യി വ​ന്ന മൂ​ന്നു​പേ​രെ ഭീ​ക​ര​വാ​ദി കൊ​ല്ലു​ക​യും ആ​റു​പേ​രെ പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​രു എ​ഴു​പ​തു​കാ​രി​യെ ക​ഴു​ത്ത​റ​ത്തും മ​റ്റു ര​ണ്ടു​പേ​രെ കു​ത്തി​യു​മാ​ണു കൊ​ന്ന​ത്. ഇ​തി​ൽ യൂ​റോ​പ്പി​ലാ​കെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട യി​ലാ​ണ് പു​തി​യ ആ​ക്ര​മ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.