ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് ഇ​റാ​ക്കി​ൽ
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ  ഇ​ന്ന് ഇ​റാ​ക്കി​ൽ
Friday, March 5, 2021 1:20 AM IST
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: നാ​​ലു ദി​​വ​​സ​​ത്തെ അ​​പ്പ​​സ്തോ​​ലി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഇ​​ന്ന് ഇ​​റാ​​ക്കി​​ലെ​​ത്തും. സ​​ന്ദ​​ർ​​ശ​​നം പ്ര​​മാ​​ണി​​ച്ച് ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് ഇ​​റാ​​ക്കി സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ന് റോ​​മി​​ൽ​​നി​​ന്ന് ബാ​​ഗ്ദാ​​ദി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന മാ​​ർ​​പാ​​പ്പ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ കൊ​​ട്ടാ​​ര​​ത്തി​​ലെ സ്വീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. നാ​​ളെ ന​​ജാ​​ഫി​​ൽ ഇ​​റാ​​ക്കി ഷി​​യാ മു​​സ്‌​​ലിം​​ക​​ളു​​ടെ ആ​​ചാ​​ര്യ​​ൻ ആ​​യ​​ത്തു​​ള്ള അ​​ലി അ​​ൽ സി​​സ്താ​​നി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. എ​​ർ​​ബി​​ൽ, മൊ​​സൂ​​ൾ, ഉ​​ർ, ഖ​​റാ​​ക്കോ​​ഷ് ന​​ഗ​​ര​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന മാ​​ർ​​പാ​​പ്പ മ​​താ​​ന്ത​​ര​​സ​​മ്മേളനങ്ങ​​ളി​​ലും പ്രാ​​ർ​​ഥ​​നാ പ​​രി​​പാ​​ടി​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.