പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേൽ; ഗാസ അതിർത്തിയിലേക്കു കാലാൾപ്പടയും
പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേൽ;  ഗാസ അതിർത്തിയിലേക്കു കാലാൾപ്പടയും
Saturday, May 15, 2021 12:50 AM IST
ജ​റു​സ​ലേം: ഗാ​സ​യി​ൽ​നി​ന്നു റോ​ക്ക​റ്റാ​ക്ര​മ​ണം തു​ട​രു​ന്ന ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം. വ്യോ​മാ​ക്ര​മ​ണം മാ​ത്രം ന​ട​ത്തി​യി​രു​ന്ന ഇ​സ്ര​യേ​ൽ കാ​ലാ​ൾ​പ്പ​ട​യെ​യും ഗാ​സ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചു​തു​ട​ങ്ങി.

കാ​ലാ​ൾ​പ്പ​ട​യും ടാ​ങ്കു​ക​ളും ഗാ​സ​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ക്കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് ഇ​സ്രേ​ലി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇ​സ്രേ​ലി അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ഗാ​സാ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പ​ല​സ്തീ​ൻ​കാ​ർ ഒ​ഴി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ഇ​സ്രേ​ലി പൗ​ര​ത്വ​മു​ള്ള അ​റ​ബ് വം​ശ​ജ​രും യ​ഹൂ​ദ​രും ത​മ്മി​​ള്ള തെ​രു​വു​യു​ദ്ധം വി​വി​ധ ഇ​സ്രേ​ലി ന​ഗ​ര​ങ്ങ​ളി​ൽ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

സം​ഘ​ർ​ഷം തു​ട​ങ്ങി അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​രെ ഗാ​സ​യി​ൽ 119 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 27 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​റു​നൂ​റി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​സ്ര​യേ​ലി​ൽ എ​ട്ടു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹ​മാ​സി​ന്‍റെ 20 നേ​താ​ക്ക​ളെ​യ​ട​ക്കം വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു.
ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഹ​മാ​സ് അ​ട​ക്ക​മു​ള്ള പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ൾ ക​ന​ത്ത വി​ല ന​ല്കേ​ണ്ടി​വ​രു​മെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ന​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ഇ​സ്ര​യേ​ലി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ഹ​മാ​സും പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, ജ​റു​സ​ലേ​മി​ലെ അ​ൽ​അ​ഖ്സ മോ​സ്ക് വ​ള​പ്പി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ലി​നു​മേ​ൽ അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം സ​മ്മ​ർ​ദം ചെ​ലു​ത്താ​മെ​ങ്കി​ൽ ഒ​രു​മി​ച്ച് വെ​ടി​നി​ർ​ത്ത​ലി​നു ത​യാ​റാ​ണെ​ന്ന് മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലി​ലെ അ​ഷ്ക​ലോ​ൺ, ബെ​ർ​ഷേ​ബ, യാ​വ്‌​നെ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​ണം തു​ട​രു​ക​യാ​ണ്. ഹ​മാ​സി​ന്‍റെ തു​ര​ങ്ക​ശൃം​ഖ​ല അ​ട​ക്കം ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

ലോ​ദ് ന​ഗ​ര​ത്തി​ല​ട​ക്കം അ​റ​ബ് വം​ശ​ജ​രും യ​ഹൂ​ദ​രും ത​മ്മി​ൽ ന​ട​ക്കു​ന്ന ക​ലാ​പം നേ​രി​ടാ​ൻ ആ​ളു​ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യെ​ന്ന നി​ർ​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു മു​ന്നോ​ട്ടു​വ​ച്ചു.

ഇ​തി​നി​ടെ, ഇ​സ്ര​യേ​ലി​ൽ നെ​ത​ന്യാ​ഹു സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മം സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടേ​ക്കു​മെ​ന്ന് അ​വി​ടെ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.