സിനിമാഷൂട്ടിംഗിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു
സിനിമാഷൂട്ടിംഗിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു
Saturday, October 23, 2021 12:51 AM IST
സാ​​​​ന്‍റാഫേ: യു​​​​എ​​​​സി​​​​ലെ സാ​​​​ന്‍റ​​​​ാഫേ​​​​യി​​​​ൽ സി​​​​നി​​​​മാ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ നാ​​​​യ​​​​ക​​​​ന്‍റെ തോ​​​​ക്കി​​​​ൽ നി​​​​ന്നു​​​​ള്ള വെ​​​​ടി​​​​യേ​​​​റ്റ് ഛായാ​​​​ഗ്രാ​​​​ഹ​​​​ക മ​​​​രി​​​​ച്ചു. സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്ക​​​​റ്റു. ന്യൂ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ സാ​​​​ന്‍റാഫേ​​​​യി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന റ​​​​സ്റ്റ് എ​​​​ന്ന എ​​​​ന്ന ഹോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ഷൂ​​​​ട്ടിം​​​​ഗി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം.

42 കാ​​​​രി​​​​യാ​​​​യ ഛായാ​​​​ഗ്രാ​​​​ഹ​​​​ക ഹ​​​​ലീന ഹ​​​​ച്ചി​​​​ൻ​​​​സാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യ ജോ​​​​യ​​​​ൽ സോസ​​​​യാ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​നി​​​​ല​​​​യി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്.
നാ​​​​യ​​​​ക​​​​ൻ അ​​​​ലെ​​​​ക് ബോ​​​​ൾ​​​​ഡ്‌​​​​വി​​​​ന്നി​​​​ന്‍റെ തോ​​​​ക്കി​​​​ൽ നി​​​​ന്നാ​​​​ണ് ഇ​​​​രു​​​​വ​​​​ർ​​​​ക്കും വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ൻ ഹലീന​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.


സി​​​​നി​​​​മാ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്രോ​​​​പ് ഗ​​​​ണ്ണി​​​​ൽ നി​​​​ന്നു​​​​ള്ള വെ​​​​ടി​​​​യേ​​​​റ്റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മേ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കൂ എ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നാ​​​​യ​​​​ക​​​​ൻ അ​​​​ലെ​​​​ക് ബോ​​​​ൾ​​​​ഡ്‌​​​​വി​​​​ന്നി​​​​നെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം​​​​ചെ​​​​യ്തു.

ഹോ​​​​ളി​​​​വു​​​​ഡി​​​​ൽ മു​​​​ന്പും പ്രോ​​​​പ്ഗ​​​​ൺ അ​​​​പ​​​​ക​​​​ടം വ​​​​രു​​​​ത്തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ‘ദി ​​​​ക്രോ’ എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ഹാ​​​​സ താ​​​​രം ബ്രൂ​​​​സ്‌​​​​ലി​​​​യു​​​​ടെ മ​​​​ക​​​​ൻ ബ്രാ​​​​ൻ​​​​ഡ​​​​ൻ ലി ​​​​യു​​​​ടെ മ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.