അ​​റേ​​ബ്യ​​ൻ പെ​​നി​​ൻ​​സു​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യം ബ​​ഹ​​റി​​നി​​ൽ
അ​​റേ​​ബ്യ​​ൻ പെ​​നി​​ൻ​​സു​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ  ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യം ബ​​ഹ​​റി​​നി​​ൽ
Tuesday, December 7, 2021 12:47 AM IST
മ​​നാ​​മ: അ​​റേ​​ബ്യ​​ൻ ഉപദ്വീപിലെ ഏ​​റ്റ​​വും വ​​ലി​​യ റോ​​മ​​ൻ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യം ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​രു​​ങ്ങി. ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ നാ​​മ​​ധേ​​യ​​ത്തി​​ൽ നി​​ർ​​മി​​ച്ച ‘ഒൗ​​ർ ലേ​​ഡി ഓ​​ഫ് അ​​റേ​​ബ്യ’ ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഒ​​ന്പ​​തി​​നു രാ​​വി​​ലെ 11-ന് ​​ബ​​ഹ​​റി​​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ അ​​ൽ ഖാ​​ലി​​ഫ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്നു പ്രോ​​ജ​​ക്ട് മേ​​ധാ​​വി ഫാ. ​​സ​​ജി തോ​​മ​​സ്, മ​​നാ​​മ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് പ​​ള്ളി വി​​കാ​​രി ഫാ. ​​സേ​​വ്യ​​ർ മ​​രി​​യ​​ൻ ഡി​​സൂ​​സ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ഖ​​ത്ത​​ർ, കു​​വൈ​​റ്റ്, ബ​​ഹ​​റി​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ അ​​പ്പ​​സ്തോ​​ലി​​ക് നു​​ണ്‍​ഷ്യോ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​യൂ​​ജി​​ൻ ന്യൂ​​ജ​​ന്‍റ്, സ​​തേ​​ണ്‍ അ​​റേ​​ബ്യ വി​​കാ​​രി അ​​പ്പ​​സ്തോ​​ലി​​ക്ക​​യും നോ​​ർ​​ത്തേ​​ണ്‍ അ​​റേ​​ബ്യ വി​​കാ​​രി​​യാ​​ത്തി​​ന്‍റെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റു​​മാ​​യ ബി​​ഷ​​പ് ഡോ. ​​പോ​​ൾ ഹി​​ൻ​​ഡ​​ർ എ​​ന്നി​​വ​​രും രാ​​ജ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ളും മ​​ന്ത്രി​​മാ​​രും ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.

പ​​ത്തി​​നു രാ​​വി​​ലെ പ​​ത്തി​​നു ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശാ​​ക​​ർ​​മം മാ​​ർ​​പാ​​പ്പ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് എ​​ത്തു​​ന്ന "ജ​​ന​​പ​​ദ​​ങ്ങ​​ളു​​ടെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ തി​​രു​​സം​​ഘം’ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ ലൂ​​യി​​സ് അ​​ന്‍റോ​​ണി​​യോ നി​​ർ​​വ​​ഹി​​ക്കും.


ബ​​ഹ​​റി​​ൻ, കു​​വൈ​​റ്റ്, ഖ​​ത്ത​​ർ, സൗ​​ദി അ​​റേ​​ബ്യ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന നോ​​ർ​​ത്തേ​​ണ്‍ അ​​റേ​​ബ്യ​​ൻ അ​​പ്പ​​സ്തോ​​ലി​​ക് വി​​കാ​​രി​​യാ​​ത്തി​​ന്‍റെ കേ​​ന്ദ്രം കൂ​​ടി​​യാ​​യി​​രി​​ക്കും ദേ​​വാ​​ല​​യം. 2.5 ദ​​ശ​​ല​​ക്ഷം ക​​ത്തോ​​ലി​​ക്കാ ​​വി​​ശ്വാ​​സി​​ക​​ൾ ഈ ​​വി​​കാ​​രി​​യാ​​ത്തി​​ൽ ഉ​​ണ്ടെ​​ന്നു ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു. കൂ​​ടു​​ത​​ലും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും വ്യ​​ത്യ​​സ്ത സം​​സ്കാ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം കാ​​ലം ചെ​​യ്ത നോ​​ർ​​ത്ത് അ​​റേ​​ബ്യ​​യു​​ടെ അ​​പ്പ​​സ്തോ​​ലി​​ക് വി​​കാ​​ർ ആ​​യി​​രു​​ന്ന ബി​​ഷ​​പ് ഡോ. ​​കാ​​മി​​ലി​​യോ ബ​​ല്ലി​​ന്‍റെ സ്വ​​പ്ന​​മാ​​ണ് ഇ​​തോ​​ടെ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​ത്.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റോ​​ഡ്രി​​ഗോ സി. ​​അ​​ക്കോ​​സ്റ്റ, ജീ​​സ​​സ് സി. ​​പാ​​ലി​​ങ്കോ​​ട്, മൈ​​ക്ക​​ൽ ബ്യൂ​​ണോ കാ​​ർ​​ണി, ജി​​ക്സ​​ണ്‍ ജോ​​സ്, ബി​​നോ​​യ് ഏ​​ബ്ര​​ഹാം, ര​​ഞ്ജി​​ത് ജോ​​ണ്‍ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.