യുഎഇയിൽ പെട്രോളിയം ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു
യുഎഇയിൽ പെട്രോളിയം ടാങ്കർ  പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു
Tuesday, January 18, 2022 1:19 AM IST
അ​​​​​​ബു​​​​​​ദാ​​​​​​ബി: അ​​​​​​ബു​​​​​​ദാ​​​​​​ബി​​​​​​യി​​​​​​ലെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബി​​​​​​ൻ സ​​​​​​യീ​​​​​​ദ് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ൽ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പെ​​​​ട്രോ​​​​ളി​​​​യം സം​​​​ഭ​​​​ര​​​​ണടാ​​​​ങ്ക് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​രും ഒ​​​​രു പാ​​​​ക്കി​​​​സ്ഥാ​​​​നിയും കൊ​​ല്ല​​പ്പെ​​ട്ടു.

അ​​​​​​ബു​​​​​​ദാ​​​​​​ബി നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഓ​​​​​​യി​​​​​​ൽ ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ മു​​​​​​സാ​​​​​​ഫാ ഐ​​​​​​സി​​​​​​എ​​​​​​ഡി 3 മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മൂ​​​ന്നു സം​​​ഭ​​​ര​​​ണടാ​​​ങ്കാ​​​ണു പൊ​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​ച്ച​​​​​​ത്. സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ ആ​​​​​​റു പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ണ്ടാ​​​​​​യ തീ ​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കി.

ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​താ​​​​യും അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​മാ​​​​രം​​​​​​ഭി​​​​​​ച്ച​​​​​​താ​​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വാം ​​​​​​വാ​​​​​​ർ​​​​​​ത്താ ഏ​​​​​​ജ​​​​​​ൻ​​​​​​സി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു.


ചെ​​​​ങ്ക​​​​ട​​​​ലി​​​​ൽ യു​​​​എ​​​​ഇ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​ലെ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​ൾ​​​പ്പെ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രെ ഹൂ​​​​തി​​​​ക​​​​ൾ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പു​​​​തി​​​​യ സം​​​​ഭ​​​​വം.

മു​​​​സാ​​​​ഫ​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി യു​​​​എ​​​​ഇ അ​​​​റി​​​​യി​​​​ച്ചെ​​​ന്ന് ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ട്വീ​​​​റ്റ് ചെ​​​​യ്തു.

ഇ​​​​തി​​​​നി​​​​ടെ, അ​​​​ബു​​​​ദാ​​​​ബി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പു​​​തു​​​താ​​​യി നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ൽ ചെ​​​​റുതീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നു ഹൂ​​​​തി​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത യു​​​എ​​​ഇ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​ൽ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 11 ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.