ഡോൺബാസിൽ റഷ്യൻ മുന്നേറ്റം
ഡോൺബാസിൽ റഷ്യൻ മുന്നേറ്റം
Saturday, May 21, 2022 1:01 AM IST
കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ ഡോ​​​ൺ​​​ബാ​​​സി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന മു​​​ന്നേ​​​റ്റം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. യു​​​ക്രെ​​​യ്ന്‍റെ പ്ര​​​തി​​​രോ​​​ധം ന​​​ശി​​​പ്പി​​​ക്കാ​​​നാ​​​യി റ​​​ഷ്യ വ്യാ​​​പ​​​ക​​​മാ​​​യി ബോം​​​ബിം​​​ഗ് ന​​​ട​​​ത്തു​​​ന്നു.

ഡോ​​​ൺ​​​ബാ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ലു​​​ഹാ​​​ൻ​​​സ്ക് പ്ര​​​വി​​​ശ്യ​​​യി​​​ൽ ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന​​​ത്. റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം ഡോ​​​ൺ​​​ബാ​​​സ് മേ​​​ഖ​​​ല പൂ​​​ർ​​​ണ​​​മാ​​​യി ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ആ​​​രോ​​​പി​​​ച്ചു.

റ​​​ഷ്യാ​​​ അ​​​നു​​​കൂ​​​ല യു​​​ക്രെ​​​യ്ൻ വി​​​മ​​​ത​​​ർ​​​ക്കു ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള ലു​​​ഹാ​​​ൻ​​​സ്കി​​​ന്‍റെ മോ​​​ച​​​നം ഏ​​​താ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സെ​​​ർ​​​ജി ഷോ​​​യ്ഗു മോ​​​സ്കോ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വി​​​മ​​​ത​​​രും റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​വും ചേ​​​ർ​​​ന്നു കൂ​​​ടു​​​ത​​​ൽ ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഡോ​​​ൺ​​​ബാ​​​സി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​വി​​​ടെ പ്ര​​​ത്യേ​​​ക ഹെ​​​ഡ്ക്വാ​​​ട്ടേ​​​ഴ്സ് സ്ഥാ​​​പി​​​ച്ച​​​താ​​​യും റ​​​ഷ്യ അ​​​റി​​​യി​​​ച്ചു.

തെ​​​ക്ക​​​ൻ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ മ​​​രി​​​യു​​​പോ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. ഇ​​​വി​​​ടു​​​ത്തെ ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ൽ അ​​​ഭ​​​യം​​​തേ​​​ടി അ​​​ന്തി​​​മ പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​രി​​​ൽ ര​​ണ്ടാ​​യി​​ര​​ത്തോ​​​ളം പേ​​​ർ ഇ​​​തു​​​വ​​​രെ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​താ​​​യി റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.


ഇ​​​തി​​​നി​​​ടെ, ഫി​​​ൻ​​​ലാ​​​ൻ​​​ഡും സ്വീ​​​ഡ​​​നും പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക സ​​​ഖ്യ​​​മാ​​​യ നാ​​​റ്റോ​​​യി​​​ൽ ചേ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റ​​​ഷ്യ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പു​​​തി​​​യ സൈ​​​നി​​​ക താ​​​വ​​​ളം സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഷോ​​​യ്ഗു വ്യ​​​ക്ത​​​മാ​​​ക്കി.

റ​​​ഷ്യ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലു​​​ക​​​ളെ നേ​​​രി​​​ടാ​​​നാ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്ക് അ​​​ത്യാ​​​ധു​​​നി​​​ക ഹാ​​​ർ​​​പൂ​​​ൺ മി​​​സൈ​​​ലു​​​ക​​​ൾ ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ട്. യു​​​ക്രെ​​​യ്ൻ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ റ​​​ഷ്യ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ലോ​​​കം ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.