ജി 20 സമ്മേളനം കാഷ്മീരിൽ; എതിർത്ത് ചൈന
ജി 20 സമ്മേളനം കാഷ്മീരിൽ;  എതിർത്ത് ചൈന
Friday, July 1, 2022 2:23 AM IST
ബെ​​​​​യ്ജിം​​​​​ഗ്: അ​ടു​ത്ത​വ​ർ​ഷ​ത്തെ ജി-20 ​നേ​താ​ക്ക​ളു​ടെ യോ​ഗം ജ​മ്മു​കാ​ഷ്മീ​രി​ൽ ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ എ​തി​ർ​ത്ത് ചൈ​ന. ഉ​റ്റ​മി​ത്ര​മാ​യ പാ​ക്കി​സ്ഥാ​നു​വേ​ണ്ടി​യാ​ണ് ഇ​ട​പെ​ട​ൽ.

ഉ​ച്ച​കോ​ടി ജ​മ്മു​കാ​ഷ്മീ​രി​ൽ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ഹോ ​ലി​ജി​യാ​ൻ പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ചൈ​ന​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ണ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും പാ​ര​ന്പ​ര്യ​മാ​യി തു​ട​രു​ന്ന ത​ർ​ക്ക​മാ​ണി​ത്. യു​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി​ധാ​ര​ണ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു.


ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​ന്ത്യ​യു​ടെ എ​തി​ർ​പ്പി​നെ​ക്കു​റി​ച്ചും ചോ​ദി​ച്ച​പ്പോ​ൾ ര​ണ്ടും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.