കുടുംബവഴക്ക്: യുവാവ് 11 പേരെ വെടിവച്ചു കൊന്നു
കുടുംബവഴക്ക്: യുവാവ് 11 പേരെ വെടിവച്ചു കൊന്നു
Sunday, August 14, 2022 1:05 AM IST
സെ​​​​റ്റി​​​​ൻ​​​​യെ: മോ​​​​ണ്ടി​​​​നെ​​​​ഗ്രോ​​​​യി​​​​ലെ സെ​​​​റ്റി​​​​ൻ​​​​യെ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കു​​​​ടും​​​​ബ​​​​വ​​​​ഴ​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​വാ​​​​വ് 11 പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. ആ​​​​റു​​​​പേ​​​​ർ ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല. 34 വ​​​​യ​​​​സു​​​​ള്ള അ​​​​ക്ര​​​​മി സ്വ​​​​ന്തം വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ത്രീ​​​​യെ​​​​യും അ​​​​വ​​​​രു​​​​ടെ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളെ​​​​യും വ​​​​ധി​​​​ച്ച​​​​ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ക​​​​ണ്ണി​​​​ൽ​​​​ക്ക​​​​ണ്ട​​​​വ​​​​രെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​ക്ര​​​​മി​​​​യെ മ​​​​റ്റൊ​​​​രു സി​​​​വി​​​​ലി​​​​യ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു.


രാ​​​​ജ്യ​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ദുഃ​​​​ഖാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ദ്രി​​​​താ​​​​ൻ അ​​​​ബാ​​​​സോ​​​​വി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.