അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു
അറ്റ്‌ലസ്  രാമചന്ദ്രൻ അന്തരിച്ചു
Tuesday, October 4, 2022 1:25 AM IST
ദു​​ബാ​​യ്: പ്ര​​മു​​ഖ ബി​​സി​​ന​​സു​​കാ​​ര​​നും അ​​റ്റ്‌ലസ് ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​നു​​മാ​​യ എം.​​എം. രാ​​മ​​ച​​ന്ദ്ര​​ൻ(80) അ​​ന്ത​​രി​​ച്ചു. ഞാ​​യ​​റാ​​ഴ്ച ദു​​ബാ​​യി​​ലെ ആ​​സ്റ്റ​​ർ മ​​ൻ​​ഖൂ​​ൾ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ദു​​ബാ​​യി​​ൽ ന​​ട​​ത്തി. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം.

ജ്വ​​ല്ല​​റി ബി​​സി​​ന​​സ് രം​​ഗ​​ത്തു പ്ര​​ശ​​സ്ത​​നാ​​യ രാ​​മ​​ച​​ന്ദ്ര​​ൻ സി​​നി​​മാ നി​​ർ​​മാ​​താ​​വു​​മാ​​യി​​രു​​ന്നു. വൈ​​ശാ​​ലി, വാ​​സ്തു​​ഹാ​​ര, ധ​​നം, സു​​കൃ​​തം തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ൾ ഇ​​ദ്ദേ​​ഹം നി​​ർ​​മി​​ച്ചു. അ​​റ​​ബി​​ക്ക​​ഥ ഉ​​ൾ​​പ്പെ​​ടെ13 ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചു. സം​​വി​​ധാ​​യ​​ക​​ൻ, വി​​ത​​ര​​ണ​​ക്കാ​​ര​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ലും സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. തൃ​​ശൂ​​ർ മു​​ല്ല​​ശേ​​രി മ​​ധു​​ക്ക​​ര സ്വ​​ദേ​​ശി​​യാ​​യ രാ​​മ​​ച​​ന്ദ്ര​​ൻ 1942 ജൂ​​ലൈ 31നാ​​ണ് ജ​​നി​​ച്ച​​ത്.


ജ്വ​​ല്ല​​റി ബി​​സി​​ന​​സി​​ലേ​​ക്കു ക​​ട​​ക്കും മു​​ന്പ് ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. "ജ​​ന​​കോ​​ടി​​ക​​ളു​​ടെ വി​​ശ്വ​​സ്ത സ്ഥാ​​പ​​നം’ എ​​ന്ന പ​​ര​​സ്യ​​വാ​​ച​​ക​​ത്തി​​ലൂ​​ടെ ഇ​​ദ്ദേ​​ഹം ശ്ര​​ദ്ധേ​​യ​​നാ​​യി.

2015ൽ ​​സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​നെ​​ത്തു​​ട​​ർ​​ന്ന് ജ​​യി​​ലി​​ലാ​​യ രാ​​മ​​ച​​ന്ദ്ര​​ൻ 2018ലാ​​ണു പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. 92 ല​​ക്ഷം ഡോ​​ള​​റി​​ന്‍റെ ചെ​​ക്ക് കേ​​സി​​ലാ​​ണ് ജ​​യി​​ലി​​ലാ​​യ​​ത്. അ​​റ്റ്‌ലസ് വീ​​ണ്ടും തു​​റ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്കി​​ടെ​​യാ​​ണു മ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.