ശ്രീലങ്കയിൽ ഇന്ത്യൻ കറൻസി കൈവശം വയ്ക്കാൻ അനുമതി
ശ്രീലങ്കയിൽ ഇന്ത്യൻ കറൻസി  കൈവശം വയ്ക്കാൻ അനുമതി
Wednesday, November 30, 2022 12:47 AM IST
കൊ​​​ളം​​​ബോ: ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി കൈ​​​വ​​​ശം​​​വ​​​യ്ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി. പ​​​തി​​​നാ​​​യി​​​രം ഡോ​​​ള​​​ർ​​​വ​​​രെ മൂ​​​ല്യ​​​മു​​​ള്ള (ഏ​​​ക​​​ദേ​​​ശം എ​​​ൺ​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ) ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യ്ക്കാ​​​ണ് അ​​​നു​​​മ​​​തി.

രൂ​​​പ​​​യെ അം​​​ഗീ​​​കൃ​​​ത വി​​​ദേ​​​ശ​​​ക​​​റ​​​ൻ​​​സി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന ഇ​​​ന്ത്യ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽനി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​നു​​​ള്ള ശ്രീ​​​ല​​​ങ്ക​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു തീ​​​രു​​​മാ​​​നം.

ഡോ​​​ള​​​റി​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തു പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ രൂ​​​പ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​ൻ രൂ​​​പ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ല. മ​​​റി​​​ച്ച് മ​​​റ്റ് ക​​​റ​​​ൻ​​​സി​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​കും. ഇ​​​തി​​​നാ​​​യി ശ്രീ​​​ല​​​ങ്ക​​​ൻ ബാ​​​ങ്കു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ഐ​​​എ​​​ൻ​​​ആ​​​ർ നോ​​​സ്ട്രോ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്ക​​​ണം.


ഏ​​​താ​​​നും മാ​​​സം മു​​​ന്പ് രൂ​​​പ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ശ്രീ​​​ല​​​ങ്ക​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.