ശക്തരായ വനിതകളുടെ പ​​​ട്ടി​​​ക​​​യി​​​ൽ നിർമല സീതാരാമൻ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ
ശക്തരായ വനിതകളുടെ പ​​​ട്ടി​​​ക​​​യി​​​ൽ  നിർമല സീതാരാമൻ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ
Thursday, December 8, 2022 12:29 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഫോ​​​ബ്സ് മാ​​​ഗ​​​സി​​​ൻ ക​​​ണ്ടെ​​​ത്തി​​​യ ലോ​​​ക​​​ത്തെ ശ​​​ക്ത​​​രാ​​​യ 100 വ​​​നി​​​ത​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റ് ഇ​​​ന്ത്യ​​​ക്കാ​​​ർ.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​മാ​​​ണു നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം ക​​​ണ്ട​​​ത്. 36-ാം റാ​​​ങ്കാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​ക്ക്. 2021ൽ ​​​മ​​​ന്ത്രി 37-ാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു. 2020ൽ 41-ാം ​​​സ്ഥാ​​​ന​​​ത്തും 2019ൽ 34-ാം ​​​സ്ഥാ​​​ന​​​ത്തു​​​മാ​​​യി​​​രു​​​ന്നു.

എ​​​ച്ച്സി​​​എ​​​ൽ​​​ടെ​​​ക് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ റോ​​​ഷ്നി നാ​​​ടാ​​​ർ മ​​​ൽ​​​ഹോ​​​ത്ര (​​​റാ​​​ങ്ക് 52), സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ (​​​സെ​​​ബി) ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ മാ​​​ധ​​​ബി പു​​​രി ബു​​​ച്ച് (​​​റാ​​​ങ്ക് 54), സ്റ്റീ​​​ൽ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സോ​​​മ മ​​​ണ്ഡ​​​ൽ (​​​റാ​​​ങ്ക് 67), ബ​​​യോ​​​കോ​​​ൺ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കി​​​ര​​​ൺ മ​​​ജും​​​ദാ​​​ർ-​​​ഷാ (​​​റാ​​​ങ്ക് 72), നൈ​​​ക്ക സ്ഥാ​​​പ​​​ക ഫ​​​ൽ​​​ഗു​​​നി ന​​​യ്യാ​​​ർ (​​​റാ​​​ങ്ക് 89) എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ മ​​​റ്റ് ഇ​​​ന്ത്യ​​​ക്കാ​​​ർ. റോ​​​ഷ്നി നാ​​​ടാ​​​ർ മ​​​ൽ​​​ഹോ​​​ത്ര, കി​​​ര​​​ൺ മ​​​ജും​​​ദാ​​​ർ-​​​ഷാ, ഫ​​​ൽ​​​ഗു​​​നി ന​​​യ്യാ​​​ർ എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഫോ​​​ബ്സ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യി​​​രു​​​ന്നു.


യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല വോ​​​ൻ ഡെ​​​ർ ലെ​​​യേ​​​ൻ ആ​​​ണ് ഫോ​​​ബ്സ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. യു​​​ക്രെ​​​യ്ൻ​​​യു​​​ദ്ധ​​​ത്തി​​​ലും കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യി​​​ലും ചെ​​​യ്ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​ർ​​​സു​​​ല​​​യെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ച​​​ത്.

യൂ​​​റോ​​​പ്യ​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ക്രി​​​സ്റ്റീ​​​ൻ ല​​​ഗാ​​​ർ​​​ഡെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​രി​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. ഇ​​​റാ​​​നി​​​ലെ മ​​​ത​​​കാ​​​ര്യ പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ച മ​​​ഹ്സ അ​​​മി​​​നി​​​യാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ നൂ​​​റാം സ്ഥാ​​​ന​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.