ഖത്തർഗേറ്റ്: കൂടുതൽ എംപിമാർ സംശയനിഴലിൽ
ഖത്തർഗേറ്റ്: കൂടുതൽ  എംപിമാർ സംശയനിഴലിൽ
Wednesday, February 1, 2023 12:44 AM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് ഖ​ത്ത​റും മൊ​റോ​ക്കോ​യും കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന കേ​സി​ൽ ര​ണ്ട് എം​പി​മാ​ർ​കൂ​ടി സം​ശ​യ​നി​ഴ​ലി​ലാ​യി.

ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മാ​ർ​ക്ക് ത​ര​ബെ​ല്ല (ബ​ൽ​ജി​യം), ആ​ന്ദ്രെ​യാ കൊ​സൊ​ലീ​നോ (ഇ​റ്റ​ലി) എ​ന്നീ എം​പി​മാ​ർ പ​ണ​വും പാ​രി​തോ​ഷി​ക​ങ്ങ​ളും കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​വ​രു​ടെ ന​യ​ത​ന്ത്ര പ​രി​ര​ക്ഷ എ​ടു​ത്തു​ക​ള​യാ​നും കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നും പാ​ർ​ല​മെ​ന്‍റി​ന്‍റെ നി​യ​മ​കാ​ര്യ ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി. ഇ​വ​ർ ര​ണ്ടു​പേ​രും സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​രും കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്.


കൈ​ക്കൂ​ലി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഫ്രാ​ൻ​ചെ​സ്കോ ജോ​ർ​ജി കൊ​സൊ​ലീ​നോ​യ്ക്കു​വേ​ണ്ടി ജോ​ലി​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​സ് ഉ​ത്ഭ​വി​ച്ച​പ്പോ​ൾ​ത​ന്നെ ത​ര​ബെ​ല്ല സം​ശ​യ​നി​ഴ​ലി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ൾ അ​ന്ന് പോ​ലീ​സ് റെ​യ്ഡ് ചെ​യ്തി​രു​ന്നു.

ജോ​ർ​ജി​യു​ടെ ഭാ​ര്യ​യാ​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​വാ കൈ​ലി​യും മ​റ്റു ര​ണ്ടു സ​ഹാ​യി​ക​ളും ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണു​ള്ള​ത്. കൈ​ക്കൂ​ലി, അ​ഴി​മ​തി, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ പേ​രി​ൽ ആ​രോ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചു​ല​ക്ഷം യൂ​റോ​യാ​ണ് ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.