വെടിനിർത്തൽ പ്രമേയം യുഎസ് വീറ്റോ ചെയ്തു
വെടിനിർത്തൽ പ്രമേയം യുഎസ് വീറ്റോ ചെയ്തു
Sunday, December 10, 2023 1:33 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ​​​ഗാ​​​സ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര വെ​​​ടി​​​നി​​​ർ​​​ത്താ​​​ലാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി പ​​​രി​​​ഗ​​​ണി​​​ച്ച പ്ര​​​മേ​​​യം അ​​​മേ​​​രി​​​ക്ക വീ​​​റ്റോ ചെ​​​യ്തു.

പ​​​തി​​​ന​​​ഞ്ചം​​​ഗ സ​​​മി​​​തി​​​യി​​​ൽ യു​​​എ​​​ഇ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ ഫ്രാ​​​ൻ​​​സ്, റ​​​ഷ്യ, ചൈ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 13 പേ​​​ർ വോ​​​ട്ട് ചെ​​​യ്തു.

സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ ബ്രി​​​ട്ട​​​ൻ വി​​​ട്ടു​​​നി​​​ന്ന​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക വീ​​​റ്റോ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഉ​​​ട​​​ന​​​ടി വെ​​​ടി​​​നി​​​ർ​​​ത്തു​​​ന്ന​​​ത് അ​​​ടു​​​ത്ത​​​ യു​​​ദ്ധ​​​ത്തി​​​നു​​​ള്ള വി​​​ത്തു​​​പാ​​​ക​​​ലാ​​​കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം മാ​​​നു​​​ഷി​​​ക​​​പ​​​രി​​​ഗ​​​ണ​​​ന ​​​വ​​​ച്ച് ഉ​​​ട​​​ൻ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ട്ട യു​​​ദ്ധം ആ​​​ഗോ​​​ള സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സു​​​ര​​​ക്ഷ​​​യ്ക്കും ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സ് ര​​​ക്ഷാ​​​സ​​​മി​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​മേ​​​യം പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​ത്.

ഇ​​​സ്ര​​​യേ​​​ലി​​​നും പ​​​ല​​​സ്തീ​​​നും ഇ​​​ട​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​നം ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നെ​​​ങ്കി​​​ലും ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്തു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ റോ​​​ബ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കി. ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന​​​ത്തി​​​ലോ ദ്വി​​​രാ​​​ഷ്‌​​​ട്ര രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലോ ഹ​​​മാ​​​സി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ ത​​​രി​​​പ്പ​​​ണ​​​മാ​​​കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സ് യു​​​എ​​​ൻ ചാ​​​ർ​​​ട്ട​​​റി​​​ന്‍റെ 99-ാം ആ​​​ർ​​​ട്ടി​​​ക്കി​​​ൾ‌ പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ച്ച് ര​​​ക്ഷാ​​​സ​​​മി​​​തി​​​ക്കു ക​​​ത്തെ​​​ഴു​​​തി​​​യ​​​ത്. ഗാ​​​സ​​​യി​​​ലെ 80 ശ​​​ത​​​മാ​​​നം ജ​​​ന​​​ങ്ങ​​​ളും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യി. ഭ​​​ക്ഷ​​​ണം, വെ​​​ള്ളം, ഇ​​​ന്ധ​​​നം, മ​​​രു​​​ന്ന് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഭാ​​​വം ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു.

ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഷു​​​ജ​​​യി​​​യാ​​​യി​​​ലും തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സ് ന​​​ഗ​​​ര​​​ത്തി​​​ലും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​മാ​​​യി പോ​​​രാ​​​ട്ടം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ഷു​​​ജ​​​യി​​​യാ​​​യി​​​ലെ തു​​​ര​​​ങ്ക​​​ശൃം​​​ഖ​​​ല ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ച്ചു.

ഖാ​​​ൻ യൂ​​​നി​​​സി​​​നെ വ​​​ള​​​ഞ്ഞ ടാ​​​ങ്കു​​​ക​​​ൾ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ഭാ​​​ഗ​​​ത്തേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ്. തെ​​​രു​​​വു​​​ക​​​ളി​​​ൽ സേ​​​ന​​​യും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ വ​​​ലി​​​യ​​​തോ​​​തി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്നു. ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ബേ​​​ത്ത് ഹാ​​​നൂ​​​നി​​​ലും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്നു.

ഇ​​​സ്രേ​​​ലി സേ​​​ന വ​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ജ​​​ബ​​​ലി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലെ ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വും ഇ​​​ല്ലാ​​​താ​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.