പനി: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പരിശോധന നടത്തി
പനി: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പരിശോധന നടത്തി
Thursday, February 29, 2024 1:47 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന​ലെ റോ​മി​ലെ ജി​മെ​ല്ലി ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​നാ​യി. ഉ​ട​ൻ​ത​ന്നെ വ​ത്തി​ക്കാ​നി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

എ​ൺ​പ​ത്തേ​ഴു​കാ​ര​നാ​യ മാ​ർ​പാ​പ്പ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച, ത്രി​കാ​ല​ജ​പ പ്രാ​ർ​ഥ​ന ചൊ​ല്ലു​ക​യു​ണ്ടാ​യി.

ഇ​ന്ന​ലെ പോ​ൾ ആ​റാ​മ​ൻ ഹാ​ളി​ലെ പ്ര​തി​വാ​ര പൊ​തു​ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ പ്ര​സം​ഗം വാ​യി​ക്കാ​ൻ മാ​ർ​പാ​പ്പ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ഴും ജ​ല​ദോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹാ​യി​യാ​ണു പ്ര​സം​ഗം വാ​യി​ച്ച​ത്. പ​രി​പാ​ടി അ​വ​സാ​നി​ച്ച​യു​ട​ൻ മാ​ർ​പാ​പ്പ റോ​മി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.


ശ​നി​യാ​ഴ്ച വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​നെ മാ​ർ​പാ​പ്പ സ്വീ​ക​രി​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.