ഇറേനിയൻ പ്രസിഡന്‍റിന്‍റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
ഇറേനിയൻ പ്രസിഡന്‍റിന്‍റെ  ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
Monday, May 20, 2024 12:52 AM IST
ടെ​ഹ്റാ​ൻ: ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഇന്നലെ റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ള്ളാ​ഹി​യാ​ൻ, ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി തു​ട​ങ്ങി​യ​വ​രും ഈ ​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​രും മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ പെ​ട്ട​ന്ന് ഇ​ടി​ച്ചി​റ​ക്കാ​ൻ കാ​ര​ണം. റെ​യ്സി ഉ​ണ്ടാ​യി​രു​ന്ന കോ​പ്റ്റ​റാ​ണ് ഇ​ടി​ച്ചി​റ​ങ്ങി​യ​തെ​ന്ന് ഇ​റേ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഹ​മ്മ​ദ് വാ​ഹി​ദി സ്ഥി​രീ​ക​രി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും മൂ​ട​ൽ​മ​ഞ്ഞ് ബുദ്ധിമുട്ടുണ്ടാക്കുന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​നു തൊ​ട്ടുപി​ന്നാ​ലെ ഇ​റാ​നി​ലെ മെ​ഹ​ർ ന്യൂ​സ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് റെ​യ്സി സു​ര​ക്ഷി​ത​നാ​ണെ​ന്നും കാ​റി​ൽ യാ​ത്ര തു​ട​ർ​ന്നെ​ന്നും പ​റ​ഞ്ഞു​വെ​ങ്കി​ലും പി​ന്നീ​ട് റി​പ്പോ​ർ​ട്ട് നീ​ക്കം​ചെ​യ്യു​ക​യു​ണ്ടാ​യി.

അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ റെ​യ്സി, ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ വി​ശ്വ​സ്ത​നാ​ണ്. ഖ​മ​നേ​യി​ക്കു ശേ​ഷം അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.