കാൻ ചലച്ചിത്രമേളയിൽ തലയുയർത്തി ഇന്ത്യ
കാൻ ചലച്ചിത്രമേളയിൽ തലയുയർത്തി ഇന്ത്യ
Sunday, May 26, 2024 12:50 AM IST
കാ​​​​​ൻ​​​​​സ്: വി​​​​​ഖ്യാ​​​​​ത​​​​​മാ​​​​​യ കാ​​​​​ൻ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ള​​​​​യി​​​​​ൽ തി​​​​​ള​​​​​ങ്ങി ഇ​​​​​ന്ത്യ​​​​​യും കേ​ര​ള​വും. ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ​​​​​ൻ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ കോ​​​​​ണ്‍സ്റ്റാ​​​​​ന്‍റി​​​ൽ ബോ​​​​​ജ​​​​​നോ​​​​​വി​​​​​ന്‍റെ ഹി​​​​​ന്ദി ചി​​​​​ത്ര​​​​​മാ​​​​​യ ‘ദ ​​​​​ഷെ​​​​​യിം​​​​​ലെ​​​​​സി’​​​​​ലൂ​​​​​ടെ മി​​​​​ക​​​​​ച്ച ന​​​​​ടി​​​​​ക്കു​​​​​ള്ള 2024 ലെ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം കോ​​​​​ൽ​​​​​ക്ക​​​​​ത്ത സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ ന​​​​​ടി അ​​​​​ന​​​​​സൂ​​​​​യ സെ​​​​​ൻ​​​​​ഗു​​​​​പ്ത സ്വ​​​​​ന്ത​​​​​മാ​ക്കി​യ​പ്പോ​ൾ ​​​​മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം മ​​ല​​യാ​​ളി ന​​ടി​​മാ​​ർ പ്ര​​ധാ​​ന വേ​​ഷ​​ത്തി​​ലെ​​ത്തി​​യ മ​​ല​​യാ​​ളം-​​ഹി​​ന്ദി സി​​നി​​മ​​യ്ക്കും ല​ഭി​ച്ചു.

മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ ക​​നി കു​​സൃ​​തി​​യും ദി​​വ്യ​​പ്ര​​ഭ​​യും പ്ര​​ധാ​​ന വേ​​ഷ​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ച പാ​​യ​​ൽ ക​​പാ​​ഡി​​യ സം​​വി​​ധാ​​നം ചെ​​യ്ത ‘ഓ​​ൾ വി ​​ഇ​​മാ​​ജി​​ൻ ആ​​സ് ലൈ​​റ്റ്’ എ​​ന്ന ഹി​​ന്ദി-​​മ​​ല​​യാ​​ളം സി​​നി​​മ​​യ്ക്കാ​​ണു ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​ത്. ലോ​​ക​​പ്ര​​ശ​​സ്ത സം​​വി​​ധാ​​യ​​ക​​രു​​ടെ 22 സി​​നി​​മ​​ക​​ളോ​​ടു മ​​ത്സ​​രി​​ച്ചാ​​ണ് മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ചി​​ത്ര​​ത്തി​​നു​​ള്ള ഗ്രാ​​ൻ​​ഡ് പ്രീ ​​പു​​ര​​സ്കാ​​രം ഈ ​​സി​​നി​​മ നേ​​ടു​​ന്ന​​ത്.

കാ​​​​​ൻ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ള​​​​​യി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ​​​​​താ​​​​​രം മി​​​​​ക​​​​​ച്ച അ​​​​​ഭി​​​​​നേ​​​​​താ​​​​​വി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ ലൈം​​​​​ഗി​​​​​ക ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നും പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും അം​​​​​ഗീ​​​​​കാ​​​​​രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് പു​​​​​ര​​​​​സ്കാ​​​​​രം ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​ അ​​​​​ന​​​​​സൂ​​​​​യ സെ​​​​​ൻ​​​​​ഗു​​​​​പ്ത പ​​​​​റ​​​​​ഞ്ഞു.

ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ള​​​​​യു​​​​​ടെ മു​​​​​ഖ്യ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു സ​​​​​മാ​​​​​ന്ത​​​​​ര​​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന അ​​​​​ണ്‍ സെ​​​​​ർ​​​​​ട്ട​​​​​ണ്‍ റി​​​​​ഗാ​​​​​ർ​​​​​ഡ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന​​​​​സൂ​​​​​യ​​​​​യു​​​​​ടെ നേ​​​​ട്ടം. സി​​​​​നി​​​​​മ​​​​​യി​​​​​ലെ പു​​​​​തി​​​​​യ സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ളും രീ​​​​​തി​​​​​ക​​​​​ളും പു​​​​​തി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണി​​​​​ത്. ബ്രി​​​​​ട്ടീ​​​​​ഷ് ഇ​​​​​ന്ത്യ​​​​​ൻ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നാ​​​​​യ സ​​​​​ന്ധ്യ സു​​​​​രി​​​​​യു​​​​​ടെ ‘സ​​​​​ന്തോ​​​​​ഷ്’ എ​​​​​ന്ന ചി​​​​​ത്ര​​​​​വും അ​​​​​ണ്‍ സെ​​​​​ർ​​​​​ട്ട​​​​​ണ്‍ റി​​​​​ഗാ​​​​​ർ​​​​​ഡ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.