ജാക്ക് മാ പടിയിറങ്ങി
ജാക്ക് മാ പടിയിറങ്ങി
Tuesday, September 10, 2019 11:33 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ഓ​ൺ​ലൈ​ൻ റീ​ട്ടെ​യ്‌​ലിം​ഗ് കു​തി​പ്പി​നു കാ​ര​ണ​മാ​യ ആ​ലി​ബാ​ബ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​ൻ ജാ​ക് മാ ​പ​ടി​യി​റ​ങ്ങി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മാ​ണ് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞ​ത്.

ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രിലൊരാളും ശ്ര​ദ്ധേ​യ​നാ​യ സം​രം​ഭ​ക​നു​മാ​യ അ​ദ്ദേ​ഹം 55-ാം വ​യ​സി​ലാ​ണ് ക​ന്പ​നി​യി​ൽ​നി​ന്നു പ​ടി​യി​റ​ങ്ങു​ന്ന​ത്. ഈ ​വി​ട​വാ​ങ്ങ​ൾ ക​ഴി​ഞ്ഞ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു പ​ടി​യി​റ​ങ്ങി​യാ​ലും ആ​ലി​ബാ​ബ പാ​ർ​ട്ണ​ർ​ഷി​പ്പി​ന്‍റെ 36 അം​ഗ ഗ്രൂ​പ്പി​ൽ അ​ദ്ദേ​ഹ​മു​ണ്ടാ​കും. മാ​ത്ര​മ​ല്ല ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നോ​മി​നേ​റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും.

ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന മാ 1999​ലാ​ണ് ആ​ലി​ബാ​ബ സ്ഥാ​പി​ച്ച​ത്. ചൈ​നീ​സ് ക​യ​റ്റു​മ​തി​ക്കാ​രെ അ​മേ​രി​ക്ക​ൻ റീ​ട്ടെ​യ്‌​ല​ർ​മാ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. മാ​യു​ടെ പി​ൻ​ഗാ​മി​യാ​യി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ​ത്തു​ക സി​ഇ​ഒ ഡാ​നി​യേ​ൽ ഴാം​ഗ് ആ​ണ്. 12 വ​ർ​ഷ​മാ​യി ആ​ലി​ബാ​ബ​യ്ക്കൊ​പ്പ​മു​ള്ള വ്യ​ക്തി​യാ​ണ് ഡാ​നി​യേ​ൽ. നേ​ര​ത്തെ ആ​ലി​ബാ​ബ​യു​ടെ​ത​ന്നെ ടി​മാ​ൾ ഡോ​ട്ട് കോ​മി​ന്‍റെ ബി​സി​ന​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.


ചൈ​ന​യു​ടെ വ​ള​രു​ന്ന ക​ൺ​സ്യൂ​മ​ർ മാ​ർ​ക്ക​റ്റ്, ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗ്, വി​നോ​ദം, ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ആ​ലി​ബാ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ആ​കെ ബി​സി​ന​സി​ന്‍റെ 66 ശ​ത​മാ​ന​വും ചൈ​ന​യി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള ആ​ലി​ബാ​ബ​യു​ടെ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ വ​രു​മാ​നം 1670 കോ​ടി ഡോ​ള​റാ​ണ്.

സ​മീ​പ​കാ​ല​ത്ത് അ​മേ​രി​ക്ക​യു​മാ​യു​ള്ള ചൈ​ന​യു​ടെ വ്യാ​പാ​ര​യു​ദ്ധം ചൈ​നീ​സ് റീ​ട്ടെ​യ്ൽ മാ​ർ​ക്ക​റ്റി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ വ​ള​ർ​ച്ച 23.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 17.8 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി. എ​ന്നാ​ൽ, ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് 42 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടെ​ന്ന് ആ​ലി​ബാ​ബ അ​വ​കാ​ശ​പ്പെ​ട്ടു. അ​റ്റാ​ദാ​യ​ത്തി​ൽ 145 ശ​ത​മാ​നം വ​ള​ർ​ച്ച​യു​മു​ണ്ട്.

ഏ​ഷ്യ​യി​ലെ ധ​നി​ക​ൻ

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​ൻ എ​ന്ന പ​ട്ടം ജാ​ക്ക് മാ ​ക​ര​സ്ഥ​മാ​ക്കി​യ​ത് 2016ലാ​ണ്. ഡാ​ലി​യ​ൻ വാ​ൻ​ഡ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ വാം​ഗ് ജി​യാ​ൻ​ലി​ൻ ആ​യി​രു​ന്നു മാ​യു​ടെ മു​ൻ​ഗാ​മി. ഇ​പ്പോ​ൾ ഈ ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​ത് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​യാ​ണ്. 4740 കോ​ടി ഡോ​ള​റാ​ണ് അം​ബാ​നി​യു​ടെ ആ​സ്തി. മാ​യ്ക്ക് 4180 കോ​ടി ഡോ​ള​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.