വാട്സ്ആപ് വിവരങ്ങൾ ചോർന്നിട്ടുണ്ട് ; സ്വകാര്യത സംരക്ഷിക്കുമെന്ന് സർക്കാർ
Thursday, November 21, 2019 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ നി​ർ​മി​ത ചാ​ര സോ​ഫ്റ്റ്‌​വേ​റാ​യ പെ​ഗാ​സ​സ് വ​ഴി ഇ​ന്ത്യ​ക്കാ​രു​ടെ വാ​ട്സ്ആ​പ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി വാ​ട്സ്ആ​പ്പി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ.

വാ​ട്സ്ആ​പ് ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് ആ​കെ 1400 ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചാ​ര സോ​ഫ്റ്റ്‌​വേ​ർ ഉ​പ​യോ​ഗി​ച്ച് ചോ​ർ​ത്തി​യ​ത്. ഇ​തി​ൽ 121 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, വാ​ട്സ്ആ​പ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​ന് പി​ന്നി​ൽ സ​ർ​ക്കാ​ർ ആ​ണെ​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ശ​രി​യ​ല്ല. അ​ത് പൂ​ർ​ണ​മാ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​മാ​ണ്.

പൗ​ര​ൻ​മാ​രു​ടെ മൗ​ലി​ക സം​ര​ക്ഷ​ണം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധമാ​ണ്. അ​തി​ൽ സ്വ​കാ​ര്യ​തകൂ​ടി ഉ​ൾ​പ്പെ​ടും. സ​ർ​ക്കാ​ർ നി​യ​മ​ത്തി​ന്‍റെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹാ​ക്കിം​ഗി​നും ചാ​ര സോ​ഫ്റ്റ്‌വേറി​നും എ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​വ​ര സാ​ങ്കേ​തി​ക നി​യ​മ​ത്തി​ൽ ക​ർ​ശ​ന വ​കു​പ്പു​ക​ളു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


വാ​ട്സ്ആ​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട ക​രു​ത​ലി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീം ​ക​ഴി​ഞ്ഞ മേ​യ് പ​തി​നേ​ഴി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റ​ക്കി​യി​രു​ന്നു. മേ​യ് 20നാ​ണ് വാ​ട്സ്ആ​പ്പി​ൽ കു​ഴ​പ്പ​ങ്ങ​ൾ ക​ട​ന്നുകൂ​ടി​യി​ട്ടു​ണ്ടെ​ന്ന് അ​വ​ർത​ന്നെ സി​ഇ​ആ​ർ​ടി​യെ അ​റി​യി​ച്ച​ത്. അ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള 121 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​വും വാ​ട്സ്ആ​പ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഒ​ക്‌ടോ​ബ​ർ 31ന് ​മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ഇ​ആ​ർ​ടി ഒൗ​ദ്യോ​ഗി​ക​മാ​യിത്ത​ന്നെ വാ​ട്സ്ആ​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ സ്വ​കാ​ര്യ വി​വ​ര സം​ര​ക്ഷ​ണ ബി​ല്ല് ത​യാ​റാ​ക്കി ക്കൊണ്ടി​രി​ക്കു​ക​യാ​ണ്.
ഇ​ത് പൗ​ര​ൻ​മാ​രു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള​താ​ണ്. ഉ​ട​ൻത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.