അഞ്ചുലക്ഷം കോടി ഡോളർ ലക്ഷ്യം വിദൂരത്ത്: രംഗരാജൻ
Friday, November 22, 2019 11:42 PM IST
ഹൈ​ദ​രാ​ബാ​ദ്: 2025-ൽ ​അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യാ​യി ഇ​ന്ത്യ മാ​റ​ണ​മെ​ന്ന​തു സ്വ​പ്ന​മാ​യി ശേ​ഷി​ക്കു​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​സി. രം​ഗ​രാ​ജ​ൻ.
രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു കാ​ര്യ​മാ​യ വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഇ​വി​ടെ ഐ​ബി​എ​സ് - ഇ​ക്ഫാ​യി ബി​സി​ന​സ് സ്കൂ​ളി​ൽ രം​ഗ​രാ​ജ​ൻ പ​റ​ഞ്ഞു.

മൂ​ന്നു​വ​ർ​ഷ​മാ​യി സ​ന്പ​ദ്ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​ത്തോ​ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. 2015-16 ലെ 8.2 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം 6.8 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഈ ​വ​ർ​ഷം ആ​റു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യേ വ​ള​രൂ. അ​ടു​ത്ത​വ​ർ​ഷം ക​ഷ്‌​ടി​ച്ച് ഏ​ഴു​ശ​ത​മാ​നം. അ​തി​നു ശേ​ഷ​മേ വ​ള​ർ​ച്ച​യ്ക്കു വേ​ഗം കൂ​ടൂ.

ഈ ​വ​ർ​ഷം ഒ​ന്നാം ത്രൈ​മാ​സ വ​ള​ർ​ച്ച അ​ഞ്ചു​ശ​ത​മാ​ന​മാ​ണ്. ര​ണ്ടാം ത്രൈ​മാ​സ വ​ള​ർ​ച്ച 4.3 ശ​ത​മാ​നം പ്ര​തീ​ക്ഷി​ച്ചാ​ൽ മ​തി. ആ ​നി​ല​യ്ക്കു വാ​ർ​ഷി​ക വ​ള​ർ​ച്ച ആ​റു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കും.


ഇ​പ്പോ​ൾ 2.7 ല​ക്ഷം കോ​ടി ഡോ​ള​റി​ന​ടു​ത്താ​ണ് ഇ​ന്ത്യ. ഇ​ത് അ​ഞ്ചു​കൊ​ല്ലം​കൊ​ണ്ട് ഇ​ര​ട്ടി​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്പ​തു​ശ​ത​മാ​ന​ത്തി​ലേ​റെ വാ​ർ​ഷി​ക വ​ള​ർ​ച്ച ഓ​രോ കൊ​ല്ല​വും വേ​ണം. അ​തി​ൽ ര​ണ്ടു​വ​ർ​ഷം ഇ​താ ന​ഷ്ട​പ്പെ​ടാ​ൻ പോ​കു​ന്നു.- പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള രം​ഗ​രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​റി​ലേ​ക്ക് ഇ​ന്ത്യ വ​ള​ർ​ന്നാ​ലും രാ​ജ്യം വി​ക​സി​ത രാ​ജ്യ​മാ​കി​ല്ല; ഇ​ട​ത്ത​രം വ​രു​മാ​ന​വി​ഭാ​ഗ​ത്തി​ലേ പെ​ടൂ.

അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​റി​ലെ​ത്തു​ന്പോ​ൾ ആ​ളോ​ഹ​രി വ​രു​മാ​നം 3600 ഡോ​ള​റേ ആ​കൂ. ഇ​പ്പോ​ൾ 1800 ഡോ​ള​റാ​ണ്. വി​ക​സി​ത രാ​ജ്യ​മാ​ക​ണ​മെ​ങ്കി​ൽ12,000 ഡോ​ള​റെ​ങ്കി​ലും ആ​ളോ​ഹ​രി വ​രു​മാ​നം വേ​ണം. ഒ​ന്പ​തു​ശ​ത​മാ​നം തോ​തി​ൽ വ​ള​ർ​ന്നാ​ൽ​പോ​ലും 22 വ​ർ​ഷം വേ​ണം അ​തു സാ​ധി​ക്കാ​ൻ-​അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.