വിലകൾ കുതിച്ചു
വിലകൾ കുതിച്ചു
Friday, December 13, 2019 12:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം അ​സ​ഹ്യ​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. ന​വം​ബ​റി​ൽ ചി​ല്ല​റ വി​ല​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം 5.54 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​മാ​ക​ട്ടെ 10.01 ശ​ത​മാ​ന​വു​മാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​മാ​സം ചി​ല്ല​റ വി​ല​ക്ക​യ​റ്റം 2.3 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. അ​ന്നു ഭ​ക്ഷ്യ​വി​ല​ക​ളാ​ക​ട്ടെ 2.61 ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു.

ഒ​ക്‌​ടോ​ബ​റി​ൽ 4.62 ശ​ത​മാ​ന​മാ​യി​രു​ന്ന ചി​ല്ല​റ വി​ല​ക്ക​യ​റ്റ​മാ​ണു ക​ഴി​ഞ്ഞ മാ​സം 5.54 ശ​ത​മാ​ന​മാ​യ​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്. 2016 ജൂ​ലൈ​യി​ൽ ചി​ല്ല​റ വി​ല​ക്ക​യ​റ്റം 6.07 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു. ചി​ല്ല​റ വി​ല​ക്ക​യ​റ്റം നാ​ലു ശ​ത​മാ​നം (പ​ര​മാ​വ​ധി ര​ണ്ടു ശ​ത​മാ​നം കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യാം) തോ​തി​ൽ നി​ർ​ത്താ​വു​ന്ന​വി​ധം പ​ണ​ന​യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണു റി​സ​ർ​വ് ബാ​ങ്കി​നു പാ​ർ​ല​മെ​ന്‍റ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ കു​റ​യ്ക്കാ​തി​രു​ന്ന​തു വി​ല​ക്ക​യ​റ്റം നി​യ​ന്ത്ര​ണം വി​ട്ടു​പോ​കു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്. അ​തി​നെ ശ​രി​വ​യ്ക്കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന ക​ണ​ക്ക്.

പ​ച്ച​ക്ക​റി വി​ല 36 ശ​ത​മാ​ന​വും പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല 10 ശ​ത​മാ​ന​വും മാം​സ​വി​ല 9.4 ശ​ത​മാ​ന​വും കൂ​ടി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ​ച്ച​ക്ക​റി വി​ല 30 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ ന​ഗ​ര​മേ​ഖ​ല​യി​ൽ 49 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.