വൈറസ്: വിപണികൾ താഴോട്ടുതന്നെ
Tuesday, January 28, 2020 10:53 PM IST
മും​ബൈ: കൊ​റോ​ണ വൈ​റ​സ് ഭീ​തി ചൈ​ന​യു​ടെ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക പ്ര​ബ​ല​മാ​യി. മ​ര​ണ​സംഖ്യ 100 ക​വി​ഞ്ഞ​തോ​ടെ ചൈ​നീ​സ് വ​ള​ർ​ച്ച പെ​ട്ടെ​ന്നു പ​ഴ​യ നി​ല​യി​ലാ​കി​ല്ല എ​ന്നു മി​ക്ക​വ​രും വി​ശ്വ​സി​ക്കു​ന്നു. ഇ​തോ​ടെ ഓ​ഹ​രി, ഉ​ത്പ​ന്ന വി​പ​ണി​ക​ൾ താ​ഴോ​ട്ടു​പോ​യി.

ഇ​ന്ത്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ളും ഇ​ന്ന​ലെ ഇ​ടി​ഞ്ഞു. സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 188.26 പോ​യി​ന്‍റ് (0.46 ശ​ത​മാ​നം) ഇ​ടി​ഞ്ഞ് 40,966.86ലെ​ത്തി. ആ​റാ​ഴ്ച​യ്ക്കു​ള്ളി​ലെ ഏ​റ്റ​വും താ​ണ നി​ല​യാ​ണി​ത്. നി​ഫ്റ്റി 63.2 പോ​യി​ന്‍റ് (0.52 ശ​ത​മാ​നം) താ​ണ് 12,055.8ൽ ​ക്ലോ​സ് ചെ​യ്തു.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ര​ണ്ടു ശ​ത​മാ​ന​വും മാ​രു​തി സു​സു​കി മൂ​ന്നു ശ​ത​മാ​ന​വും താ​ണു. മാ​രു​തി​യു​ടെ ഡി​സം​ബ​ർ ത്രൈ​മാ​സ വ​രു​മാ​ന​വും ലാ​ഭ​വും പ്ര​തീ​ക്ഷ​യി​ലും മോ​ശ​മാ​യി. വ​രു​മാ​നം 5.29 ശ​ത​മാ​നം കൂ​ടി 20722 കോ​ടി രൂ​പ​യാ​യി. അ​റ്റാ​ദാ​യം 4.13 ശ​ത​മാ​നം വ​ർ​ധി​ച്ച് 1587.4 കോ​ടി രൂ​പ​യി​ലെ​ത്തി. വാ​ഹ​ന വി​ല്പ​ന​യി​ൽ ര​ണ്ടു ശ​ത​മാ​നം വ​ള​ർ​ച്ച​യേ ഈ ​ത്രൈ​മാ​സ​ത്തി​ൽ ഉ​ള്ളൂ.

ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ നി​ല​വാ​ര​ത്തി​ൽ തു​ട​ർ​ന്നു. വി​ല കൂ​ട്ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന സൗ​ദി എ​ണ്ണ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​പ​ണി​യി​ൽ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല.

ഡോ​ള​റി​ന് ഇ​ന്ന​ലെ ക്ഷീ​ണം നേ​രി​ട്ടു. രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് 10 പൈ​സ വ​ർ​ധി​ച്ചു. ഡോ​ള​റി​ന് 71.33 രൂ​പ​യാ​ണ് ഇ​ന്ന​ലെ ക്ലോ​സിം​ഗ് നി​ര​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.