സ​ന്പൂ​ർ​ണ ബ​ജ​റ്റ് മാ​ർ​ച്ച് 30നു ​പാ​സാ​ക്കും
Sunday, February 23, 2020 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് മാ​​​ർ​​​ച്ച് 30നു ​​​നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കും. മാ​​​ർ​​​ച്ച് ര​​​ണ്ടു മു​​​ത​​​ൽ തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ഷെ​​​ഡ്യൂ​​​ളി​​​ലാ​​​ണ് മാ​​​ർ​​​ച്ച് 30നു ​​​സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2020-21 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ന്‍റെ ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും ധ​​​ന​​​കാ​​​ര്യ ബി​​​ല്ലും 30നു ​​​പാ​​​സാ​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു ബ​​​ജ​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​ത്. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 2018-19 വ​​​ർ​​​ഷ​​​ത്തെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് മാ​​​ർ​​​ച്ച് 31ന​​​കം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം വ​​​ന്ന​​​തോ​​​ടെ ന​​​ട​​​പ​​​ടി​​​ക്ര​​​മം നീ​​​ണ്ടു. 15 ദി​​​വ​​​സ​​​മാ​​​ണ് ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ക്കു​​​റി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​നു തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ൽ എ​​​ട്ടു​​​വ​​​രെ നീ​​​ളും. മാ​​​ർ​​​ച്ച് ഒ​​​ൻ​​​പ​​​തി​​​ന് ആ​​​റ്റു​​​കാ​​​ൽ പൊ​​​ങ്കാ​​​ല​​​യാ​​​യ​​​തി​​​നാ​​​ൽ അ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​രി​​​ല്ല.


ബ​​​ജ​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ർ​​​ച്ച് 30നു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി സ​​​ഭ സ​​​മ്മേ​​​ളി​​​ക്കും. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​മാ​​​ണ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് (വെ​​​സ്റ്റിം​​​ഗ് ഓ​​​ഫ് റൈ​​​റ്റ്സ്) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യവ നി​​​യ​​​മ​​​സ​​​ഭ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഏ​​​പ്രി​​​ൽ എ​​​ട്ടോ​​​ടെ സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ക​​​ഴി​​​ഞ്ഞ സ​​​ഭാ​​​ സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി 12നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.