ഓഹരികൾ താഴോട്ട്; ക്രൂഡ് വില ഇടിഞ്ഞു
ഓഹരികൾ താഴോട്ട്;  ക്രൂഡ് വില ഇടിഞ്ഞു
Thursday, February 27, 2020 12:11 AM IST
മും​ബൈ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഭീ​തി​യി​ൽ ഓ​ഹ​രി​ക​ൾ വീ​ണ്ടും താ​ഴോ​ട്ടു​പോ​യി. ക്രൂ​ഡ് ഓ​യി​ൽ വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞു.

ത​ലേ​ദി​വ​സം അ​മേ​രി​ക്ക​ൻ ഓ​ഹ​രി​വി​പ​ണി​യു​ടെ ഡൗ​ജോ​ൺ​സ് സൂ​ചി​ക 800 പോ​യി​ന്‍റി​ല​ധി​കം താ​ണി​രു​ന്നു. ഇ​തോ​ടെ അ​മേ​രി​ക്ക​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ൽ​നി​ന്ന് എ​ട്ടു​ശ​ത​മാ​ന​ത്തി​ല​ധി​കം താ​ഴ്ച​യി​ലാ​യി. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ ക​ന്പോ​ള​ങ്ങ​ൾ നീ​ങ്ങി​യ​ത്.

വൈ​റ​സ്ബാ​ധ തെ​ക്കേ​അ​മേ​രി​ക്ക​യി​ലെ ബ്ര​സീ​ലി​ലും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ അ​ൾ​ജീ​റി​യ​യി​ലും എ​ത്തി​യ​തും വി​പ​ണി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ദ​ക്ഷി​ണ​കൊ​റി​യ​യി​ലും ഇ​റ്റ​ലി​യി​ലും രോ​ഗ​ബാ​ധ വ്യാ​പി​ക്കു​ന്ന​തും കൊ​റി​യ​യി​ൽ ഒ​രു അ​മേ​രി​ക്ക​ൻ ഭ​ട​ന് രോ​ഗം പി​ടി​ച്ച​തും ആ​ശ​ങ്ക വ​ള​ർ​ത്തി.

അ​മേ​രി​ക്ക​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ മൂ​ന്നു​ദി​വ​സം​കൊ​ണ്ട് മൂ​ന്നു​ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ (220 ല​ക്ഷം കോ​ടി രൂ​പ) മൂ​ല്യ​ന​ഷ്‌​ട​മു​ണ്ടാ​യി. ഇ​ന്ത്യ​യി​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് ന​ഷ്‌​ടം അ​ഞ്ച​ര​ല​ക്ഷം കോ​ടി രൂ​പ.


ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 392.24 പോ​യി​ന്‍റ് (0.97 ശ​ത​മാ​നം) താ​ണ് 39,888.96 ലെ​ത്തി. നാ​ലു​ദി​വ​സം​കൊ​ണ്ട് സെ​ൻ​സെ​ക്സി​ന് 3.11 ശ​ത​മാ​നം (1281.16 പോ​യി​ന്‍റ്) ന​ഷ്ട​മു​ണ്ടാ​യി. നി​ഫ്റ്റി 119.4 പോ​യി​ന്‍റ് (1.01 ശ​ത​മാ​നം) താ​ണ് 11678.5 ലെ​ത്തി).

ക്രൂ​ഡ് ഓ​യി​ൽ വി​ല രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ കു​ത്ത​നേ ഇ​ടി​ഞ്ഞു. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 54 ഡോ​ള​റി​നു താ​ഴെ​യാ​യി. ഡ​ബ്ല്യു​ടി​ഐ ഇ​നം 50 ഡോ​ള​റി​നു താ​ഴെ​യും.
രൂ​പ ഇ​ന്ന​ലെ​യും നേ​ട്ട​മു​ണ്ടാ​ക്കി. ഡോ​ള​റി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് 20 പൈ​സ താ​ണ് 71.65 രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.