ഓ​ഹ​രിവി​പ​ണി ഇ​ടി​വോ​ടെ തു​ട​ക്കം‌
ഓ​ഹ​രിവി​പ​ണി ഇ​ടി​വോ​ടെ തു​ട​ക്കം‌
Wednesday, April 1, 2020 11:19 PM IST
മും​ബൈ: പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യദി​വ​സം ഓ​ഹ​രിവി​പ​ണി താ​ഴോ​ട്ടാ​ണു പോ​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തു​ന്ന മാ​ന്ദ്യം സം​ബ​ന്ധി​ച്ച ആ​ശ​ങ്കത​ന്നെ കാ​ര​ണം.

വി​ദേ​ശനി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള പി​ന്മാ​റ്റം തു​ട​രു​കത​ന്നെ​യാ​ണ്. ഓ​ഹ​രി​ക​ളി​ലും ക​ട​പ്പ​ത്ര​ങ്ങ​ളി​ലുംനി​ന്ന് മൊ​ത്തം 1,12,000 കോ​ടി ഡോ​ള​റാ​ണു മാ​ർ​ച്ചി​ൽ അ​വ​ർ പി​ൻ​വ​ലി​ച്ച​ത്. ജ​നു​വ​രി ആ​ദ്യം വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശം 33 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച് പ​കു​തി​യോ​ടെ അ​ത് 25.52 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​യി കു​റ​ഞ്ഞു. പി​ന്നി​ടു​ള്ള ര​ണ്ടാ​ഴ്ച​യി​ലും വ​ലി​യ തോ​തി​ൽ അ​വ​ർ വി​റ്റൊ​ഴി​ഞ്ഞു.


ഈ ​മാ​ർ​ച്ചി​ലെ വി​ദേ​ശി​ക​ളു​ടെ വി​റ്റൊ​ഴി​യ​ൽ 2008 വ​ർ​ഷം മു​ഴു​വ​നുംകൂ​ടി അ​വ​ർ വി​റ്റൊ​ഴി​ഞ്ഞ തു​ക​യി​ലും കൂ​ടു​ത​ൽ വ​രും.

സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 1203.18 പോ​യി​ന്‍റ് (4.08 ശ​ത​മാ​നം) താ​ണ് 28265.31 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 343.95 പോ​യി​ന്‍റ് (3.89 ശ​ത​മാ​നം) താ​ണ് 8253.8 ൽ ​ക്ലോ​സ് ചെ​യ്തു.

ഏ​ഷ്യ​ൻ സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ശ​രാ​ശ​രി മൂ​ന്നു ശ​ത​മാ​നം താ​ണു. യൂ​റോ​പ്യ​ൻ വ്യാ​പാ​ര​വും താ​ഴ്ച​യി​ലാ​ണു തു​ട​ങ്ങി​യ​ത്. അ​മേ​രി​ക്ക​ൻ സൂ​ചി​ക​ക​ളു​ടെ അ​വ​ധി വ്യാ​പാ​ര​ത്തി​ലും ഇ​ടി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.