ഇന്ററോപറബിൾ സേവനവുമായി കാനറ ബാങ്ക്
Saturday, April 4, 2020 11:10 PM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് അവതരിപ്പിച്ച പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമായിത്തുടങ്ങി. സിൻഡിക്കറ്റ് ബാങ്ക് കനറ ബാങ്കിൽ ലയിച്ചതിനു ശേഷം അവതരിപ്പിച്ച 12 ഇന്ററോപറബിൾ സേവനങ്ങളാണ് ലഭ്യമായിത്തുടങ്ങിയത്.
ഇരു ബാങ്കുകളിലും ഒരു പോലെ പ്രവർത്തനക്ഷമമായ ഇ-സേവനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാണ്. കാഷ് ഡെപോസിറ്റ്, ഫണ്ട് ട്രാൻസ്ഫർ, പണം പിൻവലിക്കൽ തുടങ്ങിയ സേവനങ്ങൾ 10,391 ശാഖകളിലും ലഭ്യമാണ്. നിലവിലെ വായ്പാ സ്കീമുകൾക്കു പുറമെ ചെറുകിട ഇടത്തരം സംരംഭകർ, വ്യാപാരികൾ, പ്രഫഷണലുകൾ എന്നിവർക്കായി പരിഷ്കരിച്ച വായ്പാ പദ്ധതികളും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.