അന്പരപ്പിച്ച് അംബാനി
അന്പരപ്പിച്ച് അംബാനി
Wednesday, July 15, 2020 11:24 PM IST
മും​​​​ബൈ: ത​​​​ദ്ദേ​​​​ശീ​​​​യ നി​​​​ർ​​​​മി​​​​തി​​​​ക​​​​ൾ​​​​ക്കു രാ​​​​ജ്യ​​​​ത്ത് പ്ര​​​​ചാ​​​​ര​​​​മേ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ ‘മേ​​​​ഡ് ഇൻ ഇ​​​​ന്ത്യ’5 ജി ​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി. ക​​​​ന്പ​​​​നി​​​​യു​​​​ടെ 43- മ​​​​ത് വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് അം​​​​ബാ​​​​നി​​​​യു​​​​ടെ വി​​​​സ്മ​​​​യ പ്ര​​​​ഖ്യാ​​​​പ​​​​നം.

സ്പെ​​​​ക്ട്രം ല​​​​ഭ്യ​​​​മാ​​​​യാ​​​​ലു​​​​ട​​​​ൻ​​​​ത​​​​ന്നെ ജി​​​​യോ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത 5 ജി, ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​തു​​​​ട​​​​ങ്ങാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​തി​​​നു​​​പു​​​റ​​​മേ രാ​​​​ജ്യ​​​​ത്തെ 20 സ്റ്റാ​​​​ർ​​​​ട്ട​​​​പ് പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ത​​​​യാ​​​​റാ​​​​ക്കി​​​​യ,ലോ​​​​ക നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള 4ജി, 5​​​​ജി, ക്ലൗ​​​​ഡ് കം​​​​പ്യൂ​​​​ട്ടിം​​​​ഗ്, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, കം​​​​പ്യൂ​​​​ട്ട​​​​ർ​​​​വി​​​​ഷ​​​​ൻ വി​​​​ദ്യ​​​​ക​​​​ൾ ക​​​​ന്പ​​​​നി​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​ണ്.

ഡി​​​​ജി​​​​റ്റ​​​​ൽ രം​​​​ഗ​​​​ത്തെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള അ​​​​ഞ്ച് ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​യ മൊ​​​​ബൈ​​​​ൽ ബ്രോ​​​​ഡ് ബാ​​​​ൻ​​​​ഡ്, ജി​​​​യോ ഫൈ​​​​ബ​​​​ർ, ജി​​​​യോ​​​​സ് എ​​​​ന്‍റർ​​​പ്രൈ​​​​സ് ബ്രോ​​​​ഡ് ബാ​​​​ൻ​​​​ഡ്, ബ്രോ​​​​ഡ് ബാ​​​​ൻ​​​​ഡ് ഫോ​​​​ർ എ​​​​സ്എം​​​​ഇ, ജി​​​​യോ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഓ​​​​ഫ് തിം​​​​ഗ് എ​​​​ന്നി​​​​വ​​​യുടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​വും ക​​​ന്പ​​​നി ആ​​​​രം​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് ആ​​​​പ്പാ​​​​യ ജി​​​​യോ മീ​​​​റ്റ് ഇ​​​​തി​​​​നോ​​​​ട​​​​കം നേ​​​​ടി​​​​യ​​​​ത് 50 ല​​​​ക്ഷം ഡൗ​​​​ണ്‍​ലോ​​​​ഡ്ക​​​​ളാ​​​​ണ്.- അം​​​​ബാ​​​​നി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

എ​​​ൻ​​​ട്രി​​​ ലെ​​​വ​​​ൽ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍

മും​​​ബൈ:​ ഗൂ​​​​ഗി​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് എ​​​​ൻ​​​​ട്രി ലെ​​​​വ​​​​ൽ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​മെ​​​​ന്ന് അം​​​​ബാ​​​​നി. രാ​​​​ജ്യ​​​​ത്ത് നി​​​​ല​​​​വി​​​​ൽ 2ജി ​​​​ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന 35 കോ​​​​ടി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് പ്ര​​​​ഖ്യാ​​​​പ​​​​നം. പ്ലേ സ്റ്റോ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലാ​​​​യി​​​​രി​​​​ക്കും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക. നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത, സ്മാ​​​​ർ​​​​ട് ഫോ​​​​ണി​​​​ല്ലാ​​​​ത്തെ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ണ്. ഈ ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടേ പ​​​​റ്റൂ- അം​​​​ബാ​​​​നി പ​​​​റ​​​​ഞ്ഞു.


ഗൂഗി​​​​ൾ വക 33,737 `കോ​​​​ടി


മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ ജി​​​​യോ പ്ലാ​​​​റ്റ്ഫോം​​​​സി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ച് ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ളും. 33737 കോ​​​​ടി രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി ജി​​​​യോ പ്ലാ​​​​റ്റ്ഫോം​​​​സി​​​​ന്‍റെ 7.7 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ഇ​​​​തോ​​​​ടെ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച വി​​​​വി​​​​ധ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലാ​​​​യി റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന് കൈ​​​​വ​​​​ന്ന​​​​ത് 1.52 ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ലേ​​​​റെ.

ഗൂഗി​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ഗൂ​​​​ഗി​​​​ളി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​ത്തോ​​​​ടെ റി​​​​ല​​​​യ​​​​ൻ​​​​സ് അ​​​​തി​​​​ന്‍റെ മൂ​​​​ല​​​​ധ​​​​ന സ​​​​മാ​​​​ഹ​​​​ര​​​​ണ ല​​​​ക്ഷ്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യെ​​​​ന്നും അം​​​​ബാ​​​​നി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ രൂ​​​​പ​​​​മാ​​​​റ്റ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന് വ​​​​ലി​​​​യ പ​​​​ങ്കാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ സി​​​​ഇ​​​​ഒ സു​​​​ന്ദ​​​​ർ പി​​​​ച്ചെ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് 43,573.62 കോ​​​​ടി രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ച്ച് ജി​​​​യോ പ്ലാ​​​​റ്റ്ഫോം​​​​സി​​​​ലെ 9.99 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ര​​​​ത്തെ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.