റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍​നി​ന്ന് ചാ​ഞ്ചാ​ട്ടം; 110 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 5,520 രൂ​പ കു​റ​ഞ്ഞു
റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍​നി​ന്ന് ചാ​ഞ്ചാ​ട്ടം;  110 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 5,520 രൂ​പ കു​റ​ഞ്ഞു
Wednesday, November 25, 2020 9:12 PM IST
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല​​​യി​​​ലു​​​ള്‍​പ്പെ​​​ടെ റി​​​ക്കാ​​​ര്‍​ഡി​​ട്ടു മു​​​ന്നേ​​​റി​​​യ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ 110 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ​​​തു പ​​​വ​​​ന് 5,520 രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ്. ഏ​​​തു വി​​​ല​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലും സ്വ​​​ര്‍​ണം വാ​​​ങ്ങ​​​ലും വി​​​ല്‍​ക്ക​​​ലും തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും നി​​​ല​​​വി​​​ല്‍ വ​​​ന്‍​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍ വി​​​ട്ടു​​നി​​​ല്‍​ക്കു​​​ക​​യാ​​ണ്.

സാ​​​മ്പ​​​ത്തി​​​ക, രാ​​​ഷ്ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നി​​​ട​​​യി​​​ല്‍ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ടി​​​വ് തു​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണു വി​​​ദ​​​ഗ്ധ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ നാ​​​ലു​ മാ​​​സ​​​മാ​​​യി വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ചാ​​​ഞ്ചാ​​​ട്ട​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ 2,080 ഡോ​​​ള​​​റി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്തും റി​​​ക്കാ​​​ര്‍​ഡ് കു​​​തി​​​പ്പു​​​ണ്ടാ​​​യ​​​ത്.

എ​​​ന്നാ​​​ല്‍, മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​ന​​​കം 220 ഡോ​​​ള​​​ര്‍​വ​​​രെ ഇ​​​ടി​​​ഞ്ഞ സ്വ​​​ര്‍​ണം പി​​​ന്നീ​​​ട് ഏ​​​റി​​​യും കു​​​റ​​​ഞ്ഞും തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞയാ​​​ഴ്ച​​​ക​​​ളി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല 1,980 ഡോ​​​ള​​​ര്‍ വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും യു​​​എ​​​സി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ള്‍ ഏ​​​ക​​​ദേ​​​ശം മാ​​​റു​​​ക​​​യും കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു വ​​​രി​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ഒ​​​റ്റ ദി​​​വ​​​സം ത​​​ന്നെ 100 ഡോ​​​ള​​​ര്‍ ഇ​​​ടി​​​ഞ്ഞി​​​രു​​​ന്നു. ദീ​​​പാ​​​വ​​​ലി സ​​​മ​​​യ​​​ത്തും വി​​​ല ഉ​​​യ​​​ര്‍​ന്നെ​​​ങ്കി​​​ലും വീ​​​ണ്ടും ഇ​​​ടി​​​ഞ്ഞു 1,800 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ഴ്ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര കൈ​​​മാ​​​റ്റ വാ​​​ര്‍​ത്ത​​​ക​​​ളും സ്വ​​​ര്‍​ണ വി​​​ല ഇ​​​ടി​​​യാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി.


വി​​​ല കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് വി​​​ല്‍​പ​​​ന വ​​​ര്‍​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ര്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. വീ​​​ണ്ടും വി​​​ല​​​യി​​​ടി​​​യു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണു സ്വ​​​ര്‍​ണം വാ​​​ങ്ങു​​​ന്ന​​​തി​​​ല്‍​നി​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, അ​​​ഡ്വാ​​​ന്‍​സ് ബു​​​ക്കിം​​​ഗ് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ വി​​​ല സം​​​ബ​​​ന്ധി​​​ച്ച് 2021 ആ​​​ദ്യ​​​പാ​​​ദം വ​​​രെ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​മെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ഈ ​​​വ​​​ര്‍​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് സ്വ​​​ര്‍​ണ​​വി​​​ല സ്ഥി​​​ര​​​ത കൈ​​​വ​​​രി​​​ക്കാ​​​ന്‍ പ്ര​​​യാ​​​സ​​​വും ചാ​​​ഞ്ചാ​​​ട്ടം തു​​​ട​​​രാ​​​നു​​​മാ​​​ണു സാ​​​ധ്യ​​​ത. രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 74 രൂ​​​പ​​​യി​​​ലാ​​​ണ്. ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ര​​​ക്കാ​​​ക​​​ട്ടെ കി​​​ലോ​​​ഗ്രാ​​​മി​​​ന് 49.5 ല​​​ക്ഷം രൂ​​​പ​​​യ്ക്ക​​​ടു​​​ത്തേ​​​ക്കു താ​​​ഴ്ന്നി​​​ട്ടു​​​ണ്ട്.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ​ പ​വ​ന് 1,200 രൂ​പ​ കുറ​ഞ്ഞു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും ഇ​​​ടി​​​ഞ്ഞു. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,560 രൂ​​​പ​​​യും പ​​​വ​​​ന് 36,480 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തേ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വി​​​ല​​​യി​​​ടി​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 90 രൂ​​​പ​​​യും പ​​​വ​​​ന് 720 രൂ​​​പ​​​യും കു​​​റ​​​ഞ്ഞി​​​രു​​​ന്നു.

റോ​​​ബി​​​ന്‍ ജോ​​​ര്‍​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.