വി സ്റ്റാർ നിയോ ഇന്നർവെയർ വിപണിയിൽ
Sunday, January 17, 2021 12:01 AM IST
കൊച്ചി:വി സ്റ്റാർ പുരുഷൻമാർക്കായി നിയോ ഇന്നർവെയർ സീരീസ് പുറത്തിറക്കി. ബ്രീഫ്സും ട്രങ്ക്സും വെസ്റ്റും ഉൾപ്പടുന്ന നിയോ ശ്രേണി ഹ്യൂ റോക്സ്, എലൈറ്റ്, ക്ലാസിക് എന്നീ കളക്ഷനുകളായി ലഭ്യമാണ്.
പുതിയ തലമുറയിലെ യുവാക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉത്പ്പന്നങ്ങളാണ് വി സ്റ്റാർ നിയോ പുറത്തിറക്കുന്നതെന്ന് വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.
21 വി സ്റ്റാർ ഒൗട്ട്ലെറ്റുകളിലും പ്രമുഖ വസ്ത്രസ്ഥാനങ്ങളിലും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്. മാർക്കറ്റ് സാധ്യതകളും ഉപഭോക്താക്കളുടെ അഭിരുചിയും ഉൾക്കൊണ്ട് ഗുണമേൻമയിൽ മികച്ച കളക്ഷനുകളാണ് വിപണിയിലുള്ളതെന്ന് വി സ്റ്റാർ എംഡി ഷീല് കൊച്ചൗസേപ്പ് അഭിപ്രായപ്പെട്ടു.